---
title: "സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്"
english_title: "Red alert in three districts "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206017/red-alert-in-three-districts"
published_at: "2024-05-18T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664871ab93006_images-2022-07-02T181348.754.jpeg.jpg"
keywords: []
---

# സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കാണ് സാധ്യത. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കാണ് സാധ്യത. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യതയുള്ളത്. മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ട്. ബാക്കി കണ്ണൂരും കാസര്‍കോടും ഒഴികെ എല്ലാ ജില്ലകളിലും നിലവിലെ സാഹചര്യത്തില്‍ മഴ മുന്നറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206017/red-alert-in-three-districts)