---
title: "മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു "
english_title: "Dry day "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206044/dry-day"
published_at: "2024-05-18T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66489004bcfd6_IMG-20240518-WA0119.jpg"
keywords: []
---

# മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു 

> **Lead Summary:** തളിപ്പറമ്പ് നഗരസഭയുടെ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ഇന്ന്മെ ഗാ ക്ലീനിംഗ്ംഡ്രൈവ് നടന്നു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവിയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

തളിപ്പറമ്പ് നഗരസഭയുടെ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ഇന്ന്മെ ഗാ ക്ലീനിംഗ്ംഡ്രൈവ് നടന്നു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവിയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ വാർഡ് കൗൺസിലർ  റഹ്മത്ത് ബീഗം സ്വാഗതവും നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. കെ. ഷബിത, ., പി. പി. മുഹമ്മദ് നിസാർ, കദീജ കെ. പി. കൗൺസിലർമാരായ കൊടിയിൽ സലിം,കെ എം മുഹമ്മദ്‌ കുഞ്ഞി സാഹിദ പി. കെ. എന്നിവർ ആശംസകൾ അറിയിച്ചും സംസാരിച്ചു. സർ സയ്യിദ് കോളേജ് ജംഗ്ഷൻ പരിസരം നഗരസഭ ഭരണസമിതി അംഗങ്ങൾ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുജനങ്ങൾ, മറ്റ് സന്നദ്ധസംഘടന പ്രതിനിധികൾ എന്നിവരുടെ സഹകരണത്തോടെ ശുചീകരണം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206044/dry-day)