കണ്ണൂരിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ അഞ്ചരക്കണ്ടി ഇൻ്റഗ്രേറ്റഡ് ക്യാമ്പസും ഐ എം എ തലശ്ശേരിയും കൈകോർത്തു

കണ്ണൂരിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ അഞ്ചരക്കണ്ടി ഇൻ്റഗ്രേറ്റഡ് ക്യാമ്പസും ഐ എം എ തലശ്ശേരിയും കൈകോർത്തു
Apr 12, 2024 03:27 PM | By Sufaija PP

കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തലശ്ശേരിടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ലോകാരോഗ്യദിനാചരണത്തിൽ കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെൻ്റിൻ്റെ അധ്യാപികയും സാമൂഹികാരോഗ്യ വിദ്ധഗ്ധയുമായ ഡോ മാളവിക, കൗൺസിലർമരായ അനശ്വര, ഷമൽ എന്നിവർ നേതൃത്വം വഹിച്ചു.

ചക്കരക്കൽ ബസ് സ്റ്റാൻഡിൽ, മെഡിക്കൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ ഫ്ലാഷ് മോബ് ജനങ്ങൾക്ക് കൗതുകകരവും വിജ്ഞാനപ്രദവും ആയിരുന്നു. ചക്കരക്കൽ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് ഡോ. ആര്യയും ഡോ. അശ്വതിയും നടത്തിയ ആരോഗ്യ ബോധവകരണം ഏറെ ശ്രദ്ധേയവും ജനങ്ങൾക്ക് ഉപകാരപ്രദവുമായി. പൊതുജനങ്ങൾക്ക് മനസ്സിലാക്കുന്ന രീതിയിൽ ലോകാരോഗ്യദിന തീം ഉൾപ്പെടെ കാൻസറിന്റെയും ജീവിതശൈലി രോഗങ്ങളുടെയും പ്രാരംഭഘട്ടത്തിലുള്ള കണ്ടെത്തലിന്റെ പ്രാധാന്യത്തെക്കുറിച്ചും ചികിത്സാ രീതികളെ കുറിച്ചും വിവരണം നടത്തുകയുണ്ടായി. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി. മികച്ച പോസ്റ്ററുകൾക്ക് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പുരുഷോത്തമൻ ഉപഹാരം നൽകി വിജയികളെ അനുമോദിച്ചു.

ജനറൽ മാനേജർ ഡോ. സാജിദ് ഓമർ, ഐ പി എം എസ് പ്രിൻസിപ്പൽ ഡോ ഹീര, ഐ എം എ തലശ്ശേരി സെക്രട്ടറി ഡോ. ബിതുൻ, അഡ്മിനിസ്ട്രേറ്റർ ശ്രീ നജീബ്, ഡോ വിനീത കെ വി, ഡോ ഫാസിൽ ഷുക്കൂർ, എന്നിവർ ആശംസകൾ അർപ്പിച്ചു. അഞ്ചരക്കണ്ടി ഇൻ്റഗ്രേറ്റഡ് ക്യാമ്പസ് കേരളത്തിലെ ഒരു പ്രമുഖ ആരോഗ്യ പരിരക്ഷ കേന്ദ്രവും, വിദ്യാഭ്യാസ കേന്ദ്രവുമാണ്. ഏകദേശം 280 ഏക്കർ പരന്നുകിടക്കുന്ന പച്ചപ്പ് നിറഞ്ഞ ഭൂമിയിൽ, വിവിധ തലങ്ങളിലെ വിദ്യാഭ്യാസ പരിപാടികൾ നടത്തിവരുന്ന നിരവധി പ്രമുഖ സ്ഥാപനങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു. കണ്ണൂർ മെഡിക്കൽ കോളജ് അഞ്ചരക്കണ്ടി , കണ്ണൂർ ഡെൻ്റൽ കോളജ് , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പരാ മെഡിക്കൽ സയൻസസ് * കോളജ് ഓഫ് നേഴ്സിംഗ് * കോളജ് ഓഫ് ഫാർമസി * മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നാളിതുവരെ പതിനായിരത്തോളം മെഡിക്കൽ എൻജിനീയറിംഗ് മേഖലയിലെ വിദ്യാർത്ഥികൾ അഞ്ചരക്കണ്ടി ഇൻ്റഗ്രേറ്റഡ് ക്യാമ്പസിൽ നിന്ന് പഠനം പൂർത്തിയാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിൽ മാസംതോറും മുപ്പതിനായിരത്തോളം രോഗികളെ ചികിത്സിച്ച് വരുന്നു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) തലശ്ശേരി, ഇന്ത്യയിലെ ദേശീയ മെഡിക്കൽ അസോസിയേഷന്റെ കേരള ഘടകത്തിൻ്റെ ഒരു ശാഖയാണ്. തലശ്ശേരി പ്രദേശത്തിലെ ആധുനിക വൈദ്യശാസ്ത്ര രംഗത്തെ 625തിൽ പരം ഡോക്ടർമാരെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. 1952 മുതൽ പ്രവർത്തനം ആരംഭിച്ച ഐ.എം.എ തലശ്ശേരി വൈദ്യപരിശീലനം മെച്ചപ്പെടുത്തുക, ഡോക്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, സാമൂഹ്യ ആരോഗ്യ പരിപാലന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യം വച്ചു പ്രവർത്തിച്ച് വരുന്നു. കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയും ഐഎംഎ തലശ്ശേരിയും 2024ലെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യദിന സന്ദേശമായ "എന്റെ ആരോഗ്യം എന്റെ അവകാശം" അടിസ്ഥാനമാക്കി ഒരുമിച്ച് പ്രവർത്തിക്കുന്നത് കണ്ണൂർ ജില്ലയിലെ ആളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഒരു പ്രധാന ചുവടു വെപ്പായി കാണാവുന്നതാണ്.

Ancharakandi Integrated Campus

Next TV

Related Stories
ഹജ്ജ് തീർഥാടനം: ആദ്യ വിമാനം ജൂൺ ഒന്നിന് പുറപ്പെടും

May 25, 2024 03:22 PM

ഹജ്ജ് തീർഥാടനം: ആദ്യ വിമാനം ജൂൺ ഒന്നിന് പുറപ്പെടും

ഹജ്ജ് തീർഥാടനം ആദ്യ വിമാനം ജൂൺ ഒന്നിന്...

Read More >>
അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതികളിൽ പോലീസ് ജാഗ്രത പുലർത്തണം: വനിതാ കമ്മീഷൻ

May 25, 2024 03:20 PM

അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതികളിൽ പോലീസ് ജാഗ്രത പുലർത്തണം: വനിതാ കമ്മീഷൻ

അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതികളിൽ പോലീസ് ജാഗ്രത പുലർത്തണം: വനിതാ...

Read More >>
പട്ടുവം ഗ്രാമപഞ്ചായത്തിൽ നിന്നും ഏഴോം  ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന വി.കെ സീമയ്ക്ക് യാത്രയയപ്പ് നൽകി

May 25, 2024 03:16 PM

പട്ടുവം ഗ്രാമപഞ്ചായത്തിൽ നിന്നും ഏഴോം ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന വി.കെ സീമയ്ക്ക് യാത്രയയപ്പ് നൽകി

പട്ടുവം ഗ്രാമപഞ്ചായത്തിൽ നിന്നും ഏഴോം ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന വി.കെ സീമയ്ക്ക് യാത്രയയപ്പ്...

Read More >>
മട്ടുപ്പാവ് കൃഷിയിൽ വിജയഗാഥ രചിച്ച് പട്ടുവം ഇടമുട്ടിലെ കെ ഷൈമത്ത്, ഇവിടെ വിളയുന്നത് മുന്നൂറോളം ഫലവൃക്ഷങ്ങൾ

May 25, 2024 01:29 PM

മട്ടുപ്പാവ് കൃഷിയിൽ വിജയഗാഥ രചിച്ച് പട്ടുവം ഇടമുട്ടിലെ കെ ഷൈമത്ത്, ഇവിടെ വിളയുന്നത് മുന്നൂറോളം ഫലവൃക്ഷങ്ങൾ

മട്ടുപ്പാവ് കൃഷിയിൽ വിജയഗാഥ രചിച്ച് പട്ടുവം ഇടമുട്ടിലെ കെ ഷൈമത്ത്, ഇവിടെ വിളയുന്നത് മുന്നൂറോളം...

Read More >>
കച്ചവടത്തിനു തടസ്സമാവുന്നു എന്നതിന്റെ പേരില്‍ മാത്രം വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുതെന്ന് ഹൈക്കോടതി

May 25, 2024 01:19 PM

കച്ചവടത്തിനു തടസ്സമാവുന്നു എന്നതിന്റെ പേരില്‍ മാത്രം വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുതെന്ന് ഹൈക്കോടതി

കച്ചവടത്തിനു തടസ്സമാവുന്നു എന്നതിന്റെ പേരില്‍ മാത്രം വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുതെന്ന്...

Read More >>
കണ്ണൂർ പാലയാടെ കവർച്ച കേസ്: മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

May 25, 2024 01:13 PM

കണ്ണൂർ പാലയാടെ കവർച്ച കേസ്: മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കണ്ണൂർ പാലയാടെ കവർച്ച കേസ്: മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേർ...

Read More >>
Top Stories