---
title: "തളിപ്പറമ്പിൽ കെ സുധാകരന്റെ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതിനെതിരെ പ്രതിഷേധകൂട്ടായ്മ നടത്തി"
english_title: "protest rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197794/protest-rally"
published_at: "2024-04-09T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614f5836df77_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ കെ സുധാകരന്റെ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതിനെതിരെ പ്രതിഷേധകൂട്ടായ്മ നടത്തി

> **Lead Summary:** **തളിപ്പറമ്പ്:** യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച പ്രചരണബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെയും തൃഛംബരം പ്രിയദര്‍ശനി മന്ദിരത്തില്‍ അതിക്രമിച്ചു കടന്ന് അവിടെ ഉണ്ടായിരുന്ന ബോര്‍ഡുകള്‍ നശിപ്പിച്ച സി.പി.എം അക്രമത്തിന്നെതിരെയും നശിപ്പിച്ച ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് പ്രതിഷേധ കൂട്ടായ്മ നടത്തി.

## Article Content

**തളിപ്പറമ്പ്:** യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച പ്രചരണബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെയും തൃഛംബരം പ്രിയദര്‍ശനി മന്ദിരത്തില്‍ അതിക്രമിച്ചു കടന്ന് അവിടെ ഉണ്ടായിരുന്ന ബോര്‍ഡുകള്‍ നശിപ്പിച്ച സി.പി.എം അക്രമത്തിന്നെതിരെയും നശിപ്പിച്ച ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് പ്രതിഷേധ കൂട്ടായ്മ നടത്തി.

ഡി.സി.സി. ജന സെക്രട്ടറി ടി. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.പൂമംഗലം അധ്യക്ഷത വഹിച്ചു . പി.കെ.സരസ്വതി, രജനി രമാനന്ദ്, അഡ്വ: ടി.ആര്‍.മോഹന്‍ദാസ്, എം.വി.രവീന്ദ്രന്‍, സി.വി.സോമനാഥന്‍, പി.ഗംഗാധരന്‍ കെ.എന്‍.അഷറഫ്, മാവില പത്മനാഭന്‍, കെ.വി.അശോകന്‍, ദീപ രഞ്ജിത്ത്, ടി.വി. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197794/protest-rally)