പാപ്പിനിശ്ശേരി: ദേശീയപാത പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടയിൽ ജനവാസമ്മേലയിൽ മണൽ കൂട്ടി കലർത്തുന്നത് പ്രദേശത്ത് പൊടിശല്യവും ആരോഗ്യ പ്രശ്നങ്ങളും രൂക്ഷമാക്കി. ജില്ലി പൊടിയും മറ്റു മണൽ സംവിധാനങ്ങളും നിരവധി വീടുകൾ സ്ഥിതി ചെയ്യുന്ന റോഡരികിൽ നിന്നാണ് കൂട്ടി കലർത്തി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നത്.
വിവിധ തരം സാമഗ്രകൾ കടുത്ത ചൂടിൽ കലർത്തുന്ന സമയത്ത് പ്രദേശമാകെ പൊടിമയമാണ്. വീടുകൾക്ക് പുറമേ , നിരവധി വ്യാപര സ്ഥാപനങ്ങൾ, കെട്ടിട സമുച്ചയങ്ങൾ, എൽ.പി. സ്ക്കൂൾ എന്നിവ ചുറ്റും സ്ഥിതി ചെയ്യുന്നുണ്ട്. പ്രദേശവാസികൾക്ക് മണൽ കലർത്താൻ തുടങ്ങിയതോടെ ചുമ, ജലദോഷം, ശ്വാസം മുട്ടൽ എന്നിവ അനുഭവ പെടുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ആസ്മ രോഗികളും വലിയ ഭീഷണി നേരിടുകയാണ്. വൻ തോതിൽ പൊടികൾ ഉയരുന്ന ഇത്തരം നിർമ്മാണ പ്രവൃത്തികൾ ജനവാസ മേഖലയിൽ നിന്നും അടിയന്തരമായി മാറ്റണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
ജന സാന്ദ്രത കുറഞ്ഞ പല മേഖലകൾ ഉണ്ടായിട്ടും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണി ഉയർത്തുന്ന നടപടികൾ കരാറുകാർ ഒഴിവാക്കണമെന്നാണ് പ്രദേശ വാസികൾ ആവശ്യപ്പെടുന്നത്.
Mixing sand in residential area in Velapuram