തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് ആറ് കോടി രൂപ അനുവദിച്ചതായി എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അറിയിച്ചു. മൊറാഴ ഗവ ഹയർ സെക്കണ്ടറി സ്കൂൾ - രണ്ട് കോടി, ഗവ എൽ പി സ്കൂൾ പന്നിയൂർ - ഒരു കോടി, ഗവ എൽ പി സ്കൂൾ കോളറായിതുരുത്തി - ഒരു കോടി, ഗവ എൽ പി സ്കൂൾ മാവിച്ചേരി - ഒരു കോടി, ഗവ എൽ പി സ്കൂൾ പടപ്പേങ്ങാട് - ഒരു കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
കണ്ണൂർ ഗവ എൻജിനീയറിങ് കോളേജ് മാങ്ങാട്ടുപറമ്പിന് കോളേജ് ബസ് വാങ്ങുന്നതിന് എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ചതായും എം എൽ എ അറിയിച്ചു.
Fund allowed