തളിപ്പറമ്പ: ഓള്‍ ഇന്ത്യാ കോസ്റ്റ് മാനേജ്മെന്‍റ് (സി.എം.എ) പരീക്ഷയില്‍ ദേശിയ തലത്തില്‍ 36ാം റാങ്കും കേരളത്തില്‍ നിന്ന് 3ാം റാങ്കും നേടിയ തളിപ്പറമ്പ ഞാറ്റുവയല്‍ സ്വദേശിനി മറിയംബി ഓലിയന് ആദരവും ലോകസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കവും സംഘടിപ്പിച്ചു. ഞാറ്റുവയല്‍ വാര്‍ഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, വനിതാ ലീഗ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്‍റ് ടി.സി.സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്‍റ് കെ.വി.മുഹമ്മദ് കുഞ്ഞി ഉപഹാര സമര്‍പ്പണം നടത്തി. ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.സി.നസീര്‍ നേതാക്കളായ എന്‍.യു.ഷഫീഖ് മാസ്റ്റര്‍, ഓലിയന്‍ ജാഫര്‍, കെ.പി.നൗഷാദ്, പി.കെ.റസിയ, കെ.പി.മുഹമ്മദ് കുഞ്ഞി ഹാജി, സി.പി.ഖാദര്‍ ഹാജി, എം.പി.ഹാരിസ്, ഹനീഫ മദ്രസ, തസ്ലീമ ജാഫര്‍, പി.കെ.റഹ്മത്ത്, പി.ഷിഫാനത്ത്, എ.പി.നിസാര്‍, എം.എ.ഹസ്സന്‍, ബി.മുഹമ്മദലി, അഷ്റഫ് ബപ്പു, എസ്.മുഹമ്മദ് കുഞ്ഞി, പി.വി.അയ്യൂബ്, കെ.വി.മുഹമ്മദലി, ഫത്താഹ് ബപ്പു, ജസീല്‍,ഫായിസ്.പി.പി, എ.പി.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. പി.എ.വി.ഷഫീഖ് സ്വാഗതവും ഷിഹാബ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
honoring the rank winner and preparations for the Lok Sabha elections were organized