പരിയാരം: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കന്യാകുമാരി കൽക്കുളം മണിയാൻ കുഴി തണിക്കുണ്ട് നൗഷാദ് ഷാഹുൽ ഹമീദ് (33) ആണ് മരിച്ചത്. ചെറുവത്തൂരിൽ കാറ്ററിംഗ് തൊഴിലാളിയായിരുന്നു.

ഷാഹുൽ ഹമീദിന്റെ മകനാണ്. വ്യാഴാഴ്ച രാത്രി ബൈക്ക് യാത്രികനായ നൗഷാദിനെ ചെറുവത്തൂർ ദേശീയപാതയിൽ കാറിടിച്ച് വീണ് അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ കാണുകയായിരുന്നു.
ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച ഈയാളെ പെരുമ്പ ലയൺസ് ക്ലബ്ബ് പ്രവർത്തകർ ഐ.സി.യു ആംബുലൻസുമായി എത്തി പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിൽ അടിയന്തര ചികിത്സക്ക് വിധേയമാക്കിയ ശേഷം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നൗഷാദ് ഞായറാഴ്ച രാത്രിയാണ് മരിച്ചത്.
car accident