പരിയാരം : പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പരിയാരം പഞ്ചായത്തിലെ നിർധനരായ കിടപ്പുരോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണോൽഘാടനം ജയ്ഹിന്ദ് ചാരിറ്റി സെൻറർ ചെയർമാൻ കെ വി ടി മുഹമ്മദ് കുഞ്ഞി നിർവഹിച്ചു. ജയ്ഹിന്ദ് പരിയാരം യൂണിറ്റ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ഐ വി കുഞ്ഞിരാമൻ ,പി വി ഗോപാലൻ ,വി ജാനകി , കെ എം രവീന്ദ്രൻ , ആബിദ് വായാട്, പ്രജിത്ത് റോഷൻ , എം വി രാജൻ ,പി രാമർ കുട്ടി എന്നിവർ പ്രസംഗിച്ചു
Jaihind Charity Center organized free medicine distribution