ഹാപ്പിനസ് ഫെസ്റ്റിവൽ; ടി പത്മനാഭൻ തിരിതെളിക്കും

ഹാപ്പിനസ് ഫെസ്റ്റിവൽ; ടി പത്മനാഭൻ തിരിതെളിക്കും
Dec 23, 2023 02:47 PM | By Sufaija PP

ധർമശാല : തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിന് ആന്തൂർ നഗരസഭാ ആസ്ഥാനമായ ധർമശാല ഒരുങ്ങി. ശനിയാഴ്ച വൈകിട്ട് കഥാകാരൻ ടി പത്മനാഭൻ ഫെസ്റ്റിന് തിരിതെളിക്കും. രാത്രി എട്ടിന്‌ സിതാര കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്‌.

24-ന്‌ ക്രിസ്‌മസ്‌ ആഘോഷം നടൻ ഇന്ദ്രൻസ്‌ ഉദ്‌ഘാടനം ചെയ്യും. രാത്രി എട്ടിന്‌ നഗരസഭ സ്റ്റേഡിയത്തിൽ കൈരളി ടി വി പട്ടുറുമാൽ അരങ്ങേറും. 25-ന് ക്രിസ്മസ് ദിനത്തിൽ പകൽ 11-ന്‌ അങ്കണവാടി കുട്ടികളുടെ പരിപാടി നടക്കും. വൈകിട്ട് 6.30-ന് ഗവ. എൻജിനിയറിങ്‌ കോളേജ്‌ സാംസ്കാരിക സായാഹ്നം വി ശിവദാസൻ എം പി ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌ ശരീര സൗന്ദര്യ പ്രദർശനം നടക്കും. ആന്തൂർ നഗരസഭ സ്റ്റേഡിയത്തിൽ ജി എസ്‌ പ്രദീപ്‌ ഷോ അരങ്ങേറും. രാത്രി 8.30-ന്‌ ആശാ ശരത്‌ ടീം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.

26-ന്‌ വൈകീട്ട്‌ ആറിന്‌ ആന്തൂർ നഗരസഭ സ്റ്റേഡിയത്തിൽ സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌ ഷഹബാസ്‌ അമന്റെ ഗസൽ. 27-ന് രാവിലെ 10-ന്‌ ജോബ്‌ ഫെയർ നടക്കും. എൻജിനിയറിങ്‌ കോളേജ് കാംപസിൽ എം വി ഗോവിന്ദൻ എം എൽ എ ഉദ്‌ഘാടനം ചെയ്യും.

28-ന്‌ രാത്രി ഏഴിന്‌ ആന്തൂർ നഗരസഭ സ്റ്റേഡിയത്തിൽ പദ്‌മപ്രിയയുടെ നൃത്തസന്ധ്യ. രാത്രി എട്ടിന്‌ ഫാഷൻ ഷോ. രാത്രി 8.30-ന്‌ ഫോക്‌ ബാൻഡ്‌ പാണ്ഡവാസ്‌ അരങ്ങേറും. 29-ന്‌ ആന്തൂർ നഗരസഭ സ്റ്റേഡിയത്തിൽ രാത്രി ഏഴിന്‌ നൃത്തസന്ധ്യ. 30-ന് രാവിലെ 10-ന്‌ എൻജിനിയറിങ്‌ കോളേജ് ഓഡിറ്റോറിയത്തിൽ സെമിനാർ മന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്യും. പകൽ 11-ന്‌ കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികൾ. പകൽ രണ്ടിന്‌ തൊഴിൽ സംരംഭകരുടെ സംഗമം ജോൺ ബ്രിട്ടാസ്‌ എം പി ഉദ്‌ഘാടനം ചെയ്യും. രാത്രി ഏഴിന്‌ പാരീസ്‌ ലക്ഷ്മി, രൂപ രവീന്ദ്രൻ എന്നിവരുടെ നൃത്തസന്ധ്യ. തുടർന്ന്‌ ഫോക്‌ഡാൻസ്‌.

സമാപന ദിവസമായ 31-ന് വൈകിട്ട്‌ അഞ്ചിന്‌ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ ആറിന്‌ ഫൈസൽ റാഷി, ശിഖ പ്രഭാകർ എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക്‌ ബാൻഡ്‌. പുസ്തകോത്സവം, വിവിധ എക്സിബിഷനുകൾ, കുട്ടികളുടെ അമ്യൂസ്‌മെന്റ്‌ പാർക്കുകൾ, ഫ്ലവർഷോ, ഫുഡ്‌ കോർട്ട്‌, കൈത്തറി മേള എന്നിവയും നടക്കും.

Happiness Festival

Next TV

Related Stories
കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

Apr 30, 2024 12:25 PM

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ...

Read More >>
പനിരോഗങ്ങള്‍ പടരുന്നു; ഭീതി പടര്‍ത്തി മഞ്ഞപ്പിത്തവും

Apr 30, 2024 12:20 PM

പനിരോഗങ്ങള്‍ പടരുന്നു; ഭീതി പടര്‍ത്തി മഞ്ഞപ്പിത്തവും

പനിരോഗങ്ങള്‍ പടരുന്നു; ഭീതി പടര്‍ത്തി...

Read More >>
യംഗ് ബ്രദേർസ് കയറ്റീൽ പതിനെട്ടാം വാർഷികാഘോഷം ആഘോഷിച്ചു

Apr 30, 2024 12:18 PM

യംഗ് ബ്രദേർസ് കയറ്റീൽ പതിനെട്ടാം വാർഷികാഘോഷം ആഘോഷിച്ചു

യംഗ് ബ്രദേർസ് കയറ്റീൽ പതിനെട്ടാം വാർഷികാഘോഷം...

Read More >>
കോവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലത്തിന് കാരണമാകുമെന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാതാക്കള്‍

Apr 30, 2024 12:13 PM

കോവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലത്തിന് കാരണമാകുമെന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാതാക്കള്‍

കോവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലത്തിന് കാരണമാകുമെന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ...

Read More >>
പവർകട്ട് വേണം; സർക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച് കെഎസ്ഇബി

Apr 30, 2024 12:08 PM

പവർകട്ട് വേണം; സർക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച് കെഎസ്ഇബി

പവർകട്ട് വേണം; സർക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച്...

Read More >>
താപനില സാധാരണയേക്കാൾ ഉയർന്നേക്കാം; 3 ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്

Apr 30, 2024 12:05 PM

താപനില സാധാരണയേക്കാൾ ഉയർന്നേക്കാം; 3 ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്

താപനില സാധാരണയേക്കാൾ ഉയർന്നേക്കാം; 3 ജില്ലകളിൽ ഉഷ്ണതരം​ഗ...

Read More >>
Top Stories










News Roundup