നാടിന്റെ ജനകീയോത്സവം ഹാപ്പിനെസ്സ് ഫെസ്റ്റിവൽ ടിക്കറ്റ് ലോഞ്ചിങ് ധർമ്മശാല കൽക്കോ ഹാളിൽ വെച്ച് നടന്നു.കേരള മുൻ ധനകാര്യ വകുപ്പ് മന്ത്രി ടി എൻ തോമസ് ഐസക് തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർക്കും, മണ്ഡലത്തിലെ സി ഡി എസ് ചെയർപേഴ്സൺ മാർക്കും നൽകിയാണ് ടിക്കറ്റ് ലോഞ്ചിങ് നിർവഹിച്ചത് .

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ എം സുർജിത് സ്വാഗതം പറഞ്ഞ ചടങ്ങിൽ , ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ, വിസ്മയ പാർക്ക് ചെയർമാൻ പി വി ഗോപിനാഥ്, എ കെ ജി ആശുപത്രി ഡയറക്ടർ എൻ അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
ഡിസംബർ 23 മുതൽ 31 വരെ ഗവ എഞ്ചിനീയറിംഗ് കോളേജ്, ആന്തൂർ നഗരസഭ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പരിപാടികൾ നടക്കുക. എക്സിബിഷൻ, ഫുഡ് കോർട്ട്, അമ്മ്യുസ്‌മെന്റ്, വിവിധ കലാപ്രകടനങ്ങൾ, മെഗാ ഇവന്റ്സ് എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.
Happiness Festival Ticket Launching