തളിപ്പറമ്പ്: മദ്രസയ്ക്ക് സമീപം ബസ്സപകടം തുടർക്കഥയാകുന്നു. ഇന്ന് രാവിലെ മദ്രസ പെട്രോൾ പമ്പിന് മുന്നിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലനാരിഴക്കാണ് ആരും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

തളിപ്പറമ്പിൽ നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്നു പി കെ ബസ്സും തളിപ്പറമ്പിൽ നിന്ന് കൊയ്യത്തേക്ക് പോവുകയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. കാർത്തിക ബസിന്റെ പിൻഭാഗത്ത് പികെ ബസ് ഇടിക്കുയായിരുന്നു. മുൻഭാഗത്തെ ഗ്ലാസ് തകർന്നു. ഇടിയുടെ ആഘാതത്തിൽ പല യാത്രക്കാർക്കും നടുവിന് പരിക്കേറ്റിട്ടുണ്ട്. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല.തളിപ്പറമ്പ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ ജോമോന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയിരുന്നു.
കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ഇതേ സ്ഥലത്ത് വെച്ച് സൈക്കിൾ യാത്രക്കാനായ വിദ്യാർത്ഥിയെ ബസ് ഇടിച്ചു തെറിപ്പിച്ചത്. കൂടാതെ ഇതേ സ്ഥലത്ത് വെച്ച് കുറച്ചു ദിവസം മുമ്പ് ഒരു വിദ്യാർത്ഥിക്ക് ബസ് ഇടിച്ച് പരിക്കേട്ടിരുന്നു. അതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തിന്റെ ഇരകൾ നാം ഓരോരുത്തരുമാണ്.
ഇതിനെതിരെ നടപടി എടുക്കാൻ വേണ്ടപ്പെട്ട അധികാരികൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ തുടർക്കഥയാകും. കുറ്റിക്കോലിൽ അമിതവേഗതയിൽ വന്ന ബസ് മറിഞ്ഞു ഒരു സ്ത്രീയുടെ ജീവൻ പൊലിഞ്ഞതും ആരും മറന്നു കാണില്ല, പൂവ്വത്ത് ബസ്സിടിച്ച് ബൈക്ക് യാത്രികൻ മരിച്ചതും കുറച്ചു മാസങ്ങൾക്കു മുമ്പാണ്.
അങ്ങനെ ബസ് അപകടത്തിൽ മാത്രം മരിക്കുന്നവരുടെ എണ്ണം കൂടി കൂടി വരികയാണ്. ചുടല വളവിൽ വെച്ച് തല നാരിഴക്കാണ് കഴിഞ്ഞദിവസം കാർ യാത്രക്കാർ രക്ഷപ്പെട്ടത്.ബസ്സുകളുടെ അമിതവേഗതക്കെതിരെ കഴിഞ്ഞദിവസം എം എസ്. എഫ് തളിപ്പറമ്പ് ആർടിഒ ഓഫീസിനുമുന്നിൽ ഉപരോധം സംഘടിപ്പിച്ചിരുന്നു.
Race of Buses