പാപ്പിനിശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജോർജ് ഫെർണാണ്ടസും പാർട്ടിയും കല്യാശ്ശേരിയിൽ വെച്ച് 15 ഗ്രാം കഞ്ചാവുമായി തളിപ്പറമ്പ സ്വദേശി ഷംസീർ. സി. പി (33) പിടികൂടി.

കല്യാശ്ശേരി, ധർമ്മശാല , തളിപ്പറമ്പ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിൽ പ്രധാന കണ്ണിയായ ടിയാൻ നിരവധി NDPS കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയാണ്. പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) മനോഹരൻ. പി. പി സിവിൽ എക്സൈസ് ഓഫീസ൪ വിവേക്. എം. കെ,രജിരാഗ് പി പി യേശുദാസൻ. പി എന്നിവർ ഉണ്ടായിരുന്നു.
A native of Thaliparam was arrested with ganja