സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആന്തൂർ നഗരസഭ കൗൺസിൽ തീരുമാനപ്രകാരം നഗരസഭ വിജിലെൻസ് സ്ക്വാഡ് വിവിധ വാർഡുകളിലെ 15 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി . വിവിധ സ്ഥാപനങ്ങളിൽ നിന്നും 15 കിലോ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്കെതിരെ ഫൈൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

വരും ദിവസങ്ങളിലും പരിശോധ തുടരുന്നതാണെന്ന് നഗരസഭ സെക്രട്ടറി അനീഷ് അറിയിച്ചു.ആന്തൂർ നഗരസഭ ക്ലീൻ സിറ്റി മാനേജർ അജിത്ത് ടി യുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജോഷ്വ ജോസഫ്, അനുശ്രീ, ധന്യ, റജീന, ശ്രീനിവാസൻ അടങ്ങുന്ന സ്ക്വാഡാണ് പരിശോധന നടത്തിയത്. 2016 ലെ ഖരമാലിന്യ പരിപാലന നിയമ ലഘനം നടത്തുന്ന സ്ഥാപനങ്ങളെ കണ്ടത്തി കർശന നിയമ നടപടി സ്വീകരിക്കുന്നതിനാണ് പരിശോധന നടത്തുന്നത്.
Municipal vigilance squad seized 15 kg of banned plastic products