തളിപ്പറമ്പ്: ഭിന്നശേഷിക്കാരായവർക്ക് സഹായഹസ്തവുമായി തളിപ്പറമ്പിലെ പ്രമുഖ സ്ഥാപനമായ ഷാലിമാർ സ്റ്റോർ. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കാൻ കഷ്ടപ്പെടുന്ന കുറച്ചു ഭിന്നശേഷിക്കാരെ കണ്ടെത്തി അവർക്ക് ജോലി നൽകി മറ്റു വ്യാപരികൾക്ക് മാതൃകയാകുകയാണ് ഇദ്ദേഹം. ഇ
ന്ന് വളരെ മാതൃകാപരമായ ഒരു സഹായമാണ് വടക്കാഞ്ചേരിയിലുള്ള തങ്കമണി എന്ന ഭിന്നശേഷിക്കാരിയായ യുവതിക്ക് സ്ഥാപനം നൽകിയിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് ഷാലിമാർ സ്റ്റോറിൽ ഒരു സ്റ്റാൾ ഇവർക്കായി അനുവദിച്ചിരിക്കുകയാണ്. ഓണത്തിന്റെ അന്ന് വരെയാണ് സ്റ്റാൾ അനുവദിച്ചിരിക്കുന്നത് എന്നും നാളെ മറ്റൊരാൾ കൂടി എത്തുമെന്നും അബ്ദുൾ സലാം പറഞ്ഞു.
അവർ വീട്ടിലിരുന്നു സ്വന്തമായി ഉണ്ടാക്കിയ മുത്തുമാല, കമ്മൽ, കുടകൾ തുടങ്ങി പല വിധ സാധനങ്ങളും ഒക്കെയാണ് വിൽപ്പനക്കായി വച്ചിട്ടുള്ളത്. ഇത്തരം മനുഷ്യരെ ചേർത്തു നിർത്തി അവർക്ക് ഒരു വരുമാന മാർഗം നൽകിയ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഷാലിമാറിലും സഹോദരങ്ങളായ മൊയ്‌ദുവും ബഷീറും നടത്തുന്ന സ്ഥാപനങ്ങളിലും സ്ഥിരം ജോലിക്കാരായ ഭിന്നശേഷിക്കാരുമുണ്ട്. അതിൽ മൂന്ന് പേർ സംസാരശേഷിയില്ലാത്തവരാണ്. വൈകല്യം ശരീരത്തെ ബാധിച്ചാലും മനസ്സിനെ ബാധിക്കാത്ത വിധത്തിൽ ഇത്തരക്കാരെ ചേർത്തുപിടിക്കുന്ന ഒരു സമൂഹമാണ് നമുക്ക് ആവശ്യം.
Shalimar store owner Abdul Salam and his brothers