ധർമ്മശാല : ഹാപ്പിനസ്സ് ഫെസ്റ്റിവൽ സംഘാടക സമിതി രൂപീകരണം കണ്ണൂർ ഗവൺമെൻ്റ് എൻജിനീയറിങ് കോളജിൽ ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് മണ്ഡലം MLA എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ആന്തൂറിനെ ഉത്സവ ലഹരിയിൽ ആറാടിച്ച ഹാപ്പിനെസ്സ് ഫെസ്റ്റിവലിന് ഡിസംബർ 22ന് തുടക്കമാവുകയാണ് ഡിസംബർ 31 വരെയാണ് ഫെസ്റ്റിവൽ. ഇതിന്റെ ഭാഗമായി തളിപ്പറമ്പ് മണ്ഡലം എം എൽ എ എം വി ഗോവിന്ദൻ, ജില്ല കളക്ടർ എസ് ചന്ദ്രശേഖർ,കണ്ണൂർ റൂറൽ എസ് പി എം ഹേമലത IPS, കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കണ്ണൂർ മണ്ഡലം എം പി കെ സുധാകരൻ, വി ശിവദാസൻ എം പി, ജോൺ ബ്രിട്ടാസ് എം പി, സിനിമ താരം നിഖില വിമൽ, സിനിമ താരം സന്തോഷ് കീഴാറ്റൂർ എന്നിവർ അടങ്ങിയ 10 അംഗ രക്ഷധികാരി കമ്മിറ്റി രൂപീകരിച്ചു.
1000 പേരടങ്ങുന്ന ജനറൽ കമ്മറ്റി ചെയർമാനായി പി.മുകുന്ദനെയും കൺവീനറായി എ നിഷാന്തിനെയും തെരഞ്ഞെടുത്തു. 250 എക്സിക്യൂട്ടീവ് കമ്മിറ്റികളും 26 സബ് കമ്മറ്റികളും ഇതിന്റെ ഭാഗമായി ഉണ്ടാകും. തളിപ്പറമ്പ് ആർ ഡി ഓ ഇ പി മേഴ്സി, സന്തോഷ് കീഴാറ്റൂർ, ഷെറി ഗോവിന്ദ്, കെ സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു
MV Govindan Master inaugurated the formation of the Happiness Festival Organizing Committee