തളിപ്പറമ്പ്: ഇലക്ട്രിക് പോസ്റ്റിലേക്ക് പടർന്ന് കയറി കാടും വള്ളികളും അപകടാവസ്ഥ സൃഷ്ടിക്കുന്നു. ചിറവക്കിൽ നിന്നും തമ്പുരാൻ നഗറിലേക്കുള്ള റോഡിൻ്റെ ഇടത് വശത്തായാണ് ഇലക്ട്രിക് പോസ്റ്റുകൾ കാട് മൂടിയിട്ടുള്ളത്.
റോഡിനോട് ചേർന്നതിനാൽ ഇതിലൂടെ കാൽനടയായും മറ്റും യാത്ര ചെയ്യുന്നവർക്കും ഇത് ഒരു ഭീഷണിയാണ്.തളിപ്പറമ്പ് കെഎസ്ഇബി സെക്ഷൻ ഓഫീസിൻ്റെ പരിധിയിൽ ഉൾപ്പെടുന്നതാണ് ഈ വൈദ്യുതി പോസ്റ്റുകൾ. നിരവധി തവണ പരാതി പറഞ്ഞിട്ടും പരിഹാരം കണ്ടിട്ടില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു.
The forest and vines have spread to the electric post