ധർമ്മശാല: ധർമ്മശാലയിലെ കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിന് സമീപം പോലീസ് വാഹനവും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക് ശനിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം.

കോൾമൊട്ടയിൽ നിന്ന് മാങ്ങാട്ടുപറമ്പ് കെ എ പി ക്യാമ്പിലേക്ക് പോവുകയായിരുന്ന KAP കമാന്റന്റിന്റെ KL 01 CU 3541നമ്പർ ഒദ്യോഗിക കാറും ധർമ്മശാലയിലേക്ക് പോവുകയായിരുന്നു KL 13 AN 6567 നമ്പർ സ്കൂട്ടിയും തമ്മിൽ ധർമ്മശാല എൻജിനീയറിങ് കോളേജിന് സമീപത്ത് നിന്ന് കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ സ്കൂട്ടർ യാത്രിക കളരിവാതുക്കൽ സ്വദേശി നികേതയ്ക്ക് പരിക്കേറ്റു.ഇവരെ ഉടൻതന്നെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
#Woman #injured in collision between #police vehicle and #scooty near engineering college in #Dharamshala