അഞ്ചാം പീടിക ധർമ്മശാല ചെറുകുന്ന് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി. പല തവണ വേണ്ടപ്പെട്ട അധികാരികളെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

ഇരുചക്ര വാഹനങ്ങൾ വരെ തെന്നിവീണ് അപകടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് അധികാരികൾ ഇടപെട്ട് പൊട്ടിയ പൈപ്പ് ശരിയാക്കിയാൽ അമൂല്യമായ വെള്ളം പാഴാകുന്നത് തടയുന്നതോടൊപ്പം വാഹനാപകടസാധ്യതയും ഇല്ലാതാക്കാം
pipe burst and water is wasted