#employmentforeducationists അഭ്യസ്ത വിദ്യർക്ക് തൊഴിൽ ഉറപ്പാക്കാനുള്ള പദ്ധതികളുമായി തളിപ്പറമ്പ് മണ്ഡലം

#employmentforeducationists അഭ്യസ്ത വിദ്യർക്ക് തൊഴിൽ ഉറപ്പാക്കാനുള്ള പദ്ധതികളുമായി തളിപ്പറമ്പ് മണ്ഡലം
Jul 29, 2023 06:19 PM | By Sufaija PP

തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ അഭ്യസ്ത വിദ്യരായ തൊഴിൽ അന്വേഷകരെ നോളേജ് മിഷന്റെ വിവിധ സേവനങ്ങളിലൂടെ തൊഴിൽ സജ്ജരാക്കി,പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴിൽ പരിചയവും നൽകി,തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ പ്രത്യേക തൊഴിൽ മേളകൾ സംഘടിപ്പിച്ച് വൈജ്ഞാനിക തൊഴിൽ മേഖലകളിൽ എത്തിക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ച് തളിപ്പറമ്പ് മണ്ഡലം.

തളിപ്പറമ്പ് നിയോജക മണ്ഡലത്തിന്റെ സുസ്ഥിര വികസനം ഉറപ്പുവരുത്തുവാൻ വേണ്ടിയുള്ള തളിപ്പറമ്പ് സാമ്പത്തിക വികസന കൗൺസിലിന്റെ (TED-C)പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുകയും അതുവഴി അഭ്യസ്ത വിദ്യരായ എല്ലാ തൊഴിൽ അന്വേഷകരെയും സ്‌കില്ലിങിലൂടെ തൊഴിലിലേക്ക് എത്തിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

പദ്ധതി നടപ്പിലാക്കുന്നതിന് പ്രാദേശിക തലത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘാടക സമിതികൾ വിളിച്ചു ചേർക്കുകയും ഇവയുടെ പ്രവർത്തനം കേരള നോളേജ് ഇക്കോണമി മിഷൻ വിലയിരുത്തുകയും ചെയ്യും.തൊഴിൽ അന്വേഷിക്കുന്ന പതിനായിരത്തിൽ പരം യുവതി യുവാക്കൾ നോളേജ് ഇക്കണോമി മിഷനിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തദ്ദേശ സ്ഥാപന തലത്തിൽ ഇവരുടെ യോഗം ചേർന്നുകൊണ്ട് അവർക്കാവശ്യമായ ട്രെയിനിങ് ഉൾപ്പെടെ നൽകുകയും അതിന് ശേഷം തൊഴിൽ മേളകളിൽ പങ്കെടുപ്പിച്ച് അവരുടെ കഴിവിനനുസരിച്ചുള്ള ജോലി ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളും നടത്തും.

റോബോട്ടിക്ക് ഇന്റർവ്യൂ,സൈക്കോമെട്രിക് ടെസ്റ്റ് ആൻഡ് കരിയർ കൗൺസിലിങ്,വർക്ക് റെഡിനെസ് പ്രോഗ്രാം,വ്യക്തിത്വ വികസന ട്രെയിനിങ്,ബ്രിട്ടീഷ് കൗൺസിൽ ഇംഗ്ലീഷ് സ്കോർ ടെസ്റ്റ് ആൻഡ് സെർട്ടിഫിക്കേഷൻ,നൗപുണ്യ വികസന പരിശീലനം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി നൽകും. മാങ്ങാട്ട്പറമ്പ് ഗവ എഞ്ചിനീയറിംഗ് കോളേജിൽ തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പദ്ധതി അവലോകന യോഗത്തിൽ നോളേജ് ഇക്കോണമി മിഷൻ ഡയറക്ടർ പി എസ് ശ്രീകല പദ്ധതി വിശദീകരിച്ചു.

കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ.എം സുർജിത്,ജില്ലയിലെ വ്യവസായ ഉദ്യോഗസ്ഥർ, ഗ്രാമ പഞ്ചായത്ത് പ്രെസിഡന്റുമാരായ ശ്രീമതി പി പി റെജി,കെ പി രമണി,കെ അജിത,വി എം സീന,അബ്ദുൽ മജീദ്,സുനിജ ബാലകൃഷ്ണൻ,നോളേജ് ഇക്കോണമി ജില്ലാ പ്രോഗ്രാം മാനേജർ സൗമ്യ ജി പി ജനപ്രതിനിധികൾ,ഉദ്യോഗസ്‌ഥർ തുടങ്ങിയവർ പങ്കെടുത്തു.നോളജ് ഇക്കോണമി റീജിയണൽ പ്രോഗ്രാം മാനേജർ ഡയാന താങ്കച്ചൻ നന്ദി രേഖപ്പെടുത്തി.

#Thaliparam #constituency with plans to ensure employment for educationists

Next TV

Related Stories
Top Stories










News Roundup