സ്ത്രീധനം നൽകിയതുകൊണ്ട് കുടുംബ സ്വത്തിലുള്ള പെൺമക്കളുടെ അവകാശം ഇല്ലാതാകുന്നില്ലെന്ന് കോടതി

സ്ത്രീധനം നൽകിയതുകൊണ്ട് കുടുംബ സ്വത്തിലുള്ള പെൺമക്കളുടെ അവകാശം ഇല്ലാതാകുന്നില്ലെന്ന് കോടതി
Mar 23, 2023 10:42 PM | By Thaliparambu Editor

മുംബൈ: വിവാഹ സമയത്ത് സ്ത്രീധനം നൽകിയതുകൊണ്ട് കുടുംബ സ്വത്തിലുള്ള പെൺമക്കളുടെ അവകാശം ഇല്ലാതാകുന്നില്ലെന്ന് കോടതി. ബോംബെ ഹൈകോടതിയിലെ ഗോവ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

നാല് പെൺമക്കളും നാല് ആൺമക്കളുമടങ്ങിയ പത്തംഗ കുടുംബത്തിലെ മൂത്ത മകളാണ് കോടതിയിൽ ഹരജി നൽകിയത്. ഇവരുടെ കുടുംബസ്വത്തായിരുന്ന സ്ഥാപനം സഹോദരന്മാരും അമ്മയും ചേർന്ന് രണ്ട് സഹോദരന്മാർക്ക് കൈമാറിയിരുന്നു. ഇത് അസാധുവാക്കണമെന്ന് വാദിച്ച ഹരജിക്കാരി, തന്റെ രേഖാമൂലമുള്ള സമ്മതമില്ലാതെ സ്വത്ത് കൈമാറ്റം ചെയ്യുന്നതിൽനിന്ന് സഹോദരങ്ങളെ സ്ഥിരമായി വിലക്കണമെന്നും ആവശ്യപ്പെട്ടു.എന്നാൽ, വിവാഹ സമയത്ത് നാല് സഹോദരിമാർക്കും മതിയായ സ്ത്രീധനം നൽകിയിട്ടുണ്ടെന്നും അതിനാൽ ഹരജിക്കാരിക്കോ മറ്റു മൂന്ന് സഹോദരിമാർക്കോ സ്ഥാപനത്തിന്റെ ആസ്തിയിൽ അവകാശമില്ലെന്നുമായിരുന്നു സഹോദരങ്ങളുടെ വാദം.ഹരജിക്കാരിക്ക് കൂടി അവകാശപ്പെട്ട സ്വത്ത് അവരുടെ സമ്മതമില്ലാതെ സഹോദരന്മാർക്ക് കൈമാറിയ രേഖ ജസ്റ്റിസ് എം.എസ് സോനക് റദ്ദാക്കി. “വീട്ടിലെ പെൺമക്കൾക്ക് മതിയായ സ്ത്രീധനം നൽകിയതിന് തെളിവുകളൊന്നുമില്ല. പെൺമക്കൾക്ക് സ്ത്രീധനം നൽകിയിട്ടുണ്ടെന്ന് അനുമാനിക്കുകയാണെങ്കിലും അതിന്റെ അർഥം പെൺമക്കൾക്ക് കുടുംബ സ്വത്തിൽ അവകാശമില്ലെന്നല്ല”, കോടതി പറഞ്ഞു

Court order

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

Jun 8, 2023 09:42 AM

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത ...

Read More >>
കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു

Jun 8, 2023 09:35 AM

കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു

കണ്ണൂരിൽ നടുറോഡിൽ കാട്ടാന...

Read More >>
ചിറക്കലിൽ എട്ടാം ക്ലാസുകാരൻ തീ ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം: ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട് തേടി

Jun 8, 2023 09:33 AM

ചിറക്കലിൽ എട്ടാം ക്ലാസുകാരൻ തീ ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം: ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട് തേടി

ചിറക്കലിൽ എട്ടാം ക്ലാസുകാരൻ തീ ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം: ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട്...

Read More >>
ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി കേരളം

Jun 7, 2023 10:28 PM

ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി കേരളം

ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി...

Read More >>
സ്വാതന്ത്ര്യ സമര പെൻഷൻ 3080 രൂപ കൂടും

Jun 7, 2023 10:26 PM

സ്വാതന്ത്ര്യ സമര പെൻഷൻ 3080 രൂപ കൂടും

സ്വാതന്ത്ര്യ സമര പെൻഷൻ 3080 രൂപ...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരുകോടി 10 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ

Jun 7, 2023 08:29 PM

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരുകോടി 10 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരുകോടി 10 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ...

Read More >>
Top Stories