---
title: "ഡോക്ടർമാരുടെ സമരത്തിൽ ഇരച്ചു കയറി മുദ്രാവാക്യം വിളിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു"
english_title: "Doctors strike "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103819/doctors-strike"
published_at: "2023-03-18T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415e30c97d92_arrest-1.jpg"
keywords: []
---

# ഡോക്ടർമാരുടെ സമരത്തിൽ ഇരച്ചു കയറി മുദ്രാവാക്യം വിളിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു

> **Lead Summary:** **കണ്ണൂർ: **ഐ.എം.എ.യുടെ നേതൃത്വത്തിൽ മെഡിക്കൽ സമരം നടത്തിയ ഡോക്ടർമാരുടെ കലക്ട്രേറ്റ്ധർണ്ണ സമരത്തിൽ ഇരച്ചു കയറി മുദ്രാവാക്യം വിളിച്ച മൂന്ന് പേർ അറസ്റ്റിൽ. പാതിരിയാട് കുന്നിരിക്ക സ്വദേശി കെ. ഉപശ്ലോകൻ , ചൊവ്വ സ്വദേശി എ.പ്രേമരാജൻ , കക്കാട് യത്തീം ഖാനക്ക് സമീപത്തെ വി. പി .അബൂബക്കർ എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് സംഭവം. സമരക്കാർക്കെതിരെ മുദ്രാവാക്യം വിളിച്ച മൂന്നു പേരെയും സമരക്കാർ കയ്യേറ്റം ചെയ്ത സംഭവവുമുണ്ടായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് പേരെയും പിന്നീട് ജാമ്യത്തിൽ വിട്ടു.

## Article Content

**കണ്ണൂർ: **ഐ.എം.എ.യുടെ നേതൃത്വത്തിൽ മെഡിക്കൽ സമരം നടത്തിയ ഡോക്ടർമാരുടെ കലക്ട്രേറ്റ്ധർണ്ണ സമരത്തിൽ ഇരച്ചു കയറി മുദ്രാവാക്യം വിളിച്ച മൂന്ന് പേർ അറസ്റ്റിൽ. പാതിരിയാട് കുന്നിരിക്ക സ്വദേശി കെ. ഉപശ്ലോകൻ , ചൊവ്വ സ്വദേശി എ.പ്രേമരാജൻ , കക്കാട് യത്തീം ഖാനക്ക് സമീപത്തെ വി. പി .അബൂബക്കർ എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് സംഭവം. സമരക്കാർക്കെതിരെ മുദ്രാവാക്യം വിളിച്ച മൂന്നു പേരെയും സമരക്കാർ കയ്യേറ്റം ചെയ്ത സംഭവവുമുണ്ടായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് പേരെയും പിന്നീട് ജാമ്യത്തിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103819/doctors-strike)