തളിപ്പറമ്പ്: ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസിൽ അണ്ടർ 18 വിഭാഗം ആൺ കുട്ടികളുടെ ഫുട്ബോൾ കിരീടം നേടിയ കേരള ടീമിൽ പട്ടുവം വെള്ളിക്കീൽ സ്വദേശിയും . വെള്ളിക്കീലിലെ ഷിനാദ് ഷെരീഫാണ് മദ്ധ്യ പ്രദേശിലെ ഇൻഡോറിൽ വെച്ച് നടന്ന കേരളത്തിൻ്റെ പ്രഥമ ചാംപ്യൻപട്ടം നേടിയ ടീമിലുണ്ടായിരുന്നത്. ഏറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയാണ്. പ്രവാസിയായ കെ.ഷെരീഫ് -സി.പി.മുനീറ ദമ്പതികളുടെ മകനാണ്. ഡോ :സാഹിറ സഹോദരിയാണ്.
shinad shareef