---
title: "ദേശീയപാത വികസനം: ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് പട്ടുവം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി"
english_title: "pattuvam muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96447/pattuvam-muslim-league"
published_at: "2023-02-12T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e861fc2f9ee_news-card.jpg"
keywords: []
---

# ദേശീയപാത വികസനം: ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് പട്ടുവം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി

> **Lead Summary:** **തളിപ്പറമ്പ്: ** ദേശീയപാത വികസനത്തിനായി തളിപ്പറമ്പ്- പുളിപ്പറമ്പ്- പട്ടുവം റോഡ് കുഴിക്കാനുള്ള പ്രവർത്തി ആരംഭിക്കുന്നതിൽ ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് പട്ടുവം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നഗര പ്രദേശത്തോട് അടുത്തു കിടക്കുന്ന പ്രദേശം എന്ന നിലയിൽ ആളുകൾക്ക് നഗരത്തെ ആശ്രയിക്കാനുള്ള പ്രധാന റോഡ് കുഴിച്ച് ആഴം കൂട്ടുമ്പോൾ ഭാവിയിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ കൂടി പരിഹരിക്കണം. ഈ പ്രദേശത്തേക്ക് കടന്നുവരുന്ന വാട്ടർ കണക്ഷൻ ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങൾക്ക് പ്രയാസം നേരിടുമെന്ന് ഗ്രാമത്തിലെ ജനങ്ങൾ ഭയക്കുന്നു. കുടിവെള്ളക്ഷാമം അതി രൂക്ഷമായ പ്രദേശങ്ങളിൽ പൈപ്പ് വെള്ളം മാത്രമാണ് ആശ്രയിച്ച് കഴിയുന്നത്. റോഡ് കുഴിക്കുമ്പോൾ ഈ പൈപ്പ് ലൈനുകൾ തകർന്നു കുടിവെള്ളം കിട്ടാത്ത സാഹചര്യം ഉണ്ടാകും. ആയതിനാൽ ഈ വിഷയത്തിൽ ജനങ്ങളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ആശങ്കകൾ പരിഹരിച്ച് മാത്രമേ റോഡ് പണി ആരംഭിക്കാൻ പാടുള്ളൂവെന്നും യോഗം ആവശ്യപ്പെട്ടു. പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പി.പി.സുബൈർ, കെ.ഉമ്മർ, ടി. ഹനീഫ അസ്ലം, കെ.നാസർ,കെ. നൗഷാദ് സാലിഹ് ദാരിമി എന്നിവർ സംസാരിച്ചു. കെ.കെ. സൈഫുദ്ദീൻ സ്വാഗതവും ടി.പി.റഷീദ് നന്ദിയും പറഞ്ഞു

## Article Content

**തളിപ്പറമ്പ്: ** ദേശീയപാത വികസനത്തിനായി തളിപ്പറമ്പ്- പുളിപ്പറമ്പ്- പട്ടുവം റോഡ് കുഴിക്കാനുള്ള പ്രവർത്തി ആരംഭിക്കുന്നതിൽ ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് പട്ടുവം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നഗര പ്രദേശത്തോട് അടുത്തു കിടക്കുന്ന പ്രദേശം എന്ന നിലയിൽ ആളുകൾക്ക് നഗരത്തെ ആശ്രയിക്കാനുള്ള പ്രധാന റോഡ് കുഴിച്ച് ആഴം കൂട്ടുമ്പോൾ ഭാവിയിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ കൂടി പരിഹരിക്കണം. ഈ പ്രദേശത്തേക്ക് കടന്നുവരുന്ന വാട്ടർ കണക്ഷൻ ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങൾക്ക് പ്രയാസം നേരിടുമെന്ന് ഗ്രാമത്തിലെ ജനങ്ങൾ ഭയക്കുന്നു. കുടിവെള്ളക്ഷാമം അതി രൂക്ഷമായ പ്രദേശങ്ങളിൽ പൈപ്പ് വെള്ളം മാത്രമാണ് ആശ്രയിച്ച് കഴിയുന്നത്. റോഡ് കുഴിക്കുമ്പോൾ ഈ പൈപ്പ് ലൈനുകൾ തകർന്നു കുടിവെള്ളം കിട്ടാത്ത സാഹചര്യം ഉണ്ടാകും. ആയതിനാൽ ഈ വിഷയത്തിൽ ജനങ്ങളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ആശങ്കകൾ പരിഹരിച്ച് മാത്രമേ റോഡ് പണി ആരംഭിക്കാൻ പാടുള്ളൂവെന്നും യോഗം ആവശ്യപ്പെട്ടു. പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പി.പി.സുബൈർ, കെ.ഉമ്മർ, ടി. ഹനീഫ അസ്ലം, കെ.നാസർ,കെ. നൗഷാദ് സാലിഹ് ദാരിമി എന്നിവർ സംസാരിച്ചു. കെ.കെ. സൈഫുദ്ദീൻ സ്വാഗതവും ടി.പി.റഷീദ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96447/pattuvam-muslim-league)