കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Feb 7, 2023 12:25 PM | By Thaliparambu Editor

ജനമൈത്രി സുരക്ഷാ പദ്ധതിയോട് അനുബന്ധിച്ച് കേരള റെയിൽവേ പോലീസ് നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന സഫലമീ യാത്ര പദ്ധതിയോടെ അനുബന്ധിച്ച് കണ്ണൂർ റെയിൽവേ പോലീസ് കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയുമായി സഹകരിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുകയുണ്ടായി. ഈ മെഡിക്കൽ ക്യാമ്പിൽ ജനറൽ മെഡിസിൻ, ഓർത്തോ, ഡെന്റൽ വിഭാഗങ്ങളിലെ പ്രഗൽഭരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. ചടങ്ങിൽ ആർപിഎഫ് എസ് ഐ ടി വിനോദ് അധ്യക്ഷത വഹിച്ചു സ്റ്റേഷൻ മാനേജർ എസ് സജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ഡോക്ടർ നിഷാ ന്ത് HOD KMC അഞ്ചരക്കണ്ടി, കെ പി ഒ എ ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ് കെ, കെ പി എ ജില്ലാ സെക്രട്ടറി സിനീഷ് വി, അഡ്വക്കേറ്റ് റഷീദ് കവ്വായി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പി കെ അക്ബർ സ്വാഗതവും കെ പി എ ജില്ലാ കമ്മിറ്റി മെമ്പർ വിപിൻ നന്ദിയും പറഞ്ഞു. ചടങ്ങ് ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഡോ. നിഷാന്ത് (കമ്മ്യൂണിറ്റി മെഡിസിൻ ) ഡോ. ഫാസിൽ ഷുക്കൂർ,  ഡോ.ഇമേൽഡ റാണി (ENT), ഡോ. ക്ലിൻറ് (ഓർത്തോ ) ഡോ. മുഹ്സിന ( ജനറൽ മെഡിസിൻ ), ഡോ . ഫിദ ( ദന്തൽ),  പി ആർ ഓ : നൗഷാദ് ബയക്കാൽ എന്നിവർ പങ്കെടുത്തു.ഇതോടനുബന്ധിച്ച് ട്രെയിൻ യാത്രക്കാർക്കും, ടാക്സി തൊഴിലാളികൾ, റെയിൽവേ ജീവനക്കാർ, റെയിൽവേ പൊലീസ്, ആർ പി എഫ് തുടങ്ങിയ സന്നദ്ധ സംഘടന പ്രവർത്തകർക്കായി ഫെബ്രുവരി 14ന് ഫസ്റ്റ് എയ്ഡ് ക്ലാസ്സ്‌ കൂടി നടത്തുന്നുണ്ട്

free medical camp

Next TV

Related Stories
കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഒന്നര കിലോ സ്വർണ്ണം പിടികൂടി

Mar 26, 2023 09:22 PM

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഒന്നര കിലോ സ്വർണ്ണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഒന്നര കിലോ സ്വർണ്ണം...

Read More >>
തൊഴിലുറപ്പ് കൂലി 333 രൂപയാക്കി ഉയർത്തി

Mar 26, 2023 09:19 PM

തൊഴിലുറപ്പ് കൂലി 333 രൂപയാക്കി ഉയർത്തി

തൊഴിലുറപ്പ് കൂലി 333 രൂപയാക്കി ഉയർത്തി; 22 രൂപയാണ്...

Read More >>
ഫുട്ബോൾ ടൂർണമെന്റിന് വേണ്ടി തയ്യാറാക്കുന്ന ഗ്യാലറിയുടെ കാൽനാട്ടുകർമ്മം നിർവ്വഹിച്ചു

Mar 26, 2023 09:18 PM

ഫുട്ബോൾ ടൂർണമെന്റിന് വേണ്ടി തയ്യാറാക്കുന്ന ഗ്യാലറിയുടെ കാൽനാട്ടുകർമ്മം നിർവ്വഹിച്ചു

ഫുട്ബോൾ ടൂർണമെന്റിന് വേണ്ടി തയ്യാറാക്കുന്ന ഗ്യാലറിയുടെ കാൽനാട്ടുകർമ്മം ...

Read More >>
തളിപ്പറമ്പ് നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന: വൃത്തിഹീനമായ സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തി

Mar 26, 2023 02:47 PM

തളിപ്പറമ്പ് നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന: വൃത്തിഹീനമായ സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തി

തളിപ്പറമ്പ് നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന: വൃത്തിഹീനമായ സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ...

Read More >>
പിന്തുണ രാഹുല്‍ ഗാന്ധിക്ക് അല്ല; എതിര്‍പ്പ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകളോട്: എംവി ഗോവിന്ദന്‍

Mar 26, 2023 02:37 PM

പിന്തുണ രാഹുല്‍ ഗാന്ധിക്ക് അല്ല; എതിര്‍പ്പ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകളോട്: എംവി ഗോവിന്ദന്‍

പിന്തുണ രാഹുല്‍ ഗാന്ധിക്ക് അല്ല; എതിര്‍പ്പ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകളോട്: എംവി...

Read More >>
Top Stories