---
title: "താവം ദാലിൽ റോഡ് പ്രവർത്തി ഉടൻ പൂർത്തിയാക്കണമെന്ന് ഈഗിൾ ക്ലബ്ബ്  അധികൃതരോട് ആവശ്യപ്പെട്ടു"
english_title: "The Eagle Club has asked authorities to complete the road work in Tawam Dal soon"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/626/the-eagle-club-has-asked-authorities-to-complete-the-road-work-in-tawam-dal-soon"
published_at: "2021-10-01T10:39:00+05:30"
category: "Pattuvam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615698b5a432e_news-card-web.jpg"
keywords: []
---

# താവം ദാലിൽ റോഡ് പ്രവർത്തി ഉടൻ പൂർത്തിയാക്കണമെന്ന് ഈഗിൾ ക്ലബ്ബ്  അധികൃതരോട് ആവശ്യപ്പെട്ടു

> **Lead Summary:** താവം ദാലിൽ റോഡ് അറ്റകുറ്റപ്പണി പാതിവഴിയിൽ നിലച്ചത് ജനങ്ങൾക്ക് ഏറെ ദുരിതം സൃഷ്ടിക്കുന്നു.

## Article Content

താവം ദാലിൽ റോഡ് അറ്റകുറ്റപ്പണി പാതിവഴിയിൽ നിലച്ചത് ജനങ്ങൾക്ക് ഏറെ ദുരിതം സൃഷ്ടിക്കുന്നു.

കരാറുകാരുടെ അനാസ്ഥയാണ് റോഡ് നിർമ്മാണം പാതിവഴിയിൽ നിലക്കാൻ കാരണം.റോഡിലെ കുഴികാരണം ഓട്ടോറിക്ഷകളുൾപ്പെടെ ഇത് വഴി സർവ്വീസ് നടത്തുന്നില്ല .

റോഡ് പണി ഉടൻ പൂർത്തിയാക്കണമെന്ന് താവം ഈഗിൾ ആർട്സ് & സ്പോർട്സ് ക്ലബ്ബ് അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ ടിഷിനു അധ്യക്ഷത വഹിച്ചു.കെ വി ലതീഷ്, അശ്വിൻ ഐ വി ,സൂരജ് എം എം, നിഷാദ് പി കെ.ജഗന്നാഥൻ പി ഐ, ഇ പ്രജിത്ത്, കെ രാജേഷ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: സന്തോഷ് പി പി ( പ്രസിഡണ്ട്) നികേഷ് താവം (സിക്രട്ടറി ) കെ രാജേഷ് ട്രഷറർ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/626/the-eagle-club-has-asked-authorities-to-complete-the-road-work-in-tawam-dal-soon)