---
title: "നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് പയ്യന്നൂർ ബ്ലോക്ക്‌ കമ്മിറ്റി യൂത്ത് മീറ്റ് സംഘടിപ്പിച്ചു"
english_title: "nationalist congress meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60530/nationalist-congress-meet"
published_at: "2022-08-09T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f20b705aa12_vac.jpg"
keywords: []
---

# നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് പയ്യന്നൂർ ബ്ലോക്ക്‌ കമ്മിറ്റി യൂത്ത് മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **പയ്യന്നൂർ :** യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനമായ ക്വിറ്റ് ഇന്ത്യ ദിനത്തിൽ തൊഴിലിനായി പടപൊരുതുക, നവോത്ഥാന മൂല്യങ്ങളുടെ കാവലാളാവുക എന്ന മുദ്രാവാക്യവുമായി നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് പയ്യന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. പയ്യന്നൂർ പഴയ പോലീസ് സ്റ്റേഷന് സമീപത്തെ ക്വിറ്റ് ഇന്ത്യ സ്മാരകത്തിൽ നടന്ന യൂത്ത് മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ ടി സുജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു.എൻ സി പി ജില്ലാ ജനറൽ സെക്രട്ടറി പി കുഞ്ഞിക്കണ്ണൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.എൻ സി പി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ഹാഷിം അരിയിൽ മുഖ്യ പ്രഭാഷണം നടത്തി. എൻ സി പി ബ്ലോക്ക്‌ പ്രസിഡന്റ്‌ പി യു രമേശൻ,ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ എം സുബ്രഹ്മണ്യൻ, എൻ വൈ സി ബ്ലോക്ക്‌ പ്രസിഡന്റ്‌ സമീർ പുഞ്ചക്കാട്,സി കെ പ്രമോദ്,ആർ,ശരത് മണ്ഡലം പ്രസിഡന്റ്‌ സി എം തമീം, സൈനുൽ ആബിദ്, അജിത് കുമാർ സംസാരിച്ചു. എൻ വൈ സി ജില്ലാ ജനറൽ സെക്രട്ടറി ഷനിൽ പുഷ്പജൻ സ്വാഗതം പറഞ്ഞു.

## Article Content

**പയ്യന്നൂർ :** യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനമായ ക്വിറ്റ് ഇന്ത്യ ദിനത്തിൽ തൊഴിലിനായി പടപൊരുതുക, നവോത്ഥാന മൂല്യങ്ങളുടെ കാവലാളാവുക എന്ന മുദ്രാവാക്യവുമായി നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് പയ്യന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. പയ്യന്നൂർ പഴയ പോലീസ് സ്റ്റേഷന് സമീപത്തെ ക്വിറ്റ് ഇന്ത്യ സ്മാരകത്തിൽ നടന്ന യൂത്ത് മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ ടി സുജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു.എൻ സി പി ജില്ലാ ജനറൽ സെക്രട്ടറി പി കുഞ്ഞിക്കണ്ണൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.എൻ സി പി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ഹാഷിം അരിയിൽ മുഖ്യ പ്രഭാഷണം നടത്തി. എൻ സി പി ബ്ലോക്ക്‌ പ്രസിഡന്റ്‌ പി യു രമേശൻ,ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ എം സുബ്രഹ്മണ്യൻ, എൻ വൈ സി ബ്ലോക്ക്‌ പ്രസിഡന്റ്‌ സമീർ പുഞ്ചക്കാട്,സി കെ പ്രമോദ്,ആർ,ശരത് മണ്ഡലം പ്രസിഡന്റ്‌ സി എം തമീം, സൈനുൽ ആബിദ്, അജിത് കുമാർ സംസാരിച്ചു. എൻ വൈ സി ജില്ലാ ജനറൽ സെക്രട്ടറി ഷനിൽ പുഷ്പജൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60530/nationalist-congress-meet)