---
title: "ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പരിയാരം പോലീസിന്റെ പിടിയിൽ"
english_title: "Pariyaram police arrest man"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52889/pariyaram-police-arrest-man"
published_at: "2022-07-04T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2b703d41fa_news-card.jpg"
keywords: []
---

# ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പരിയാരം പോലീസിന്റെ പിടിയിൽ

> **Lead Summary:** **പരിയാരം: **ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവർന്ന മോഷ്ടാവിനെ പോലീസ് പിടികൂടി. കൈതപ്രം തൃക്കുറ്റേരി ക്ഷേത്ര ത്തിലെഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവർന്ന നിരവധി മോഷണ കേസിലെ പ്രതി കൈതപ്രത്തെ എ.കെ.ഹരിദാസനെ യാണ് പിടികൂടിയത്.

## Article Content

**പരിയാരം: **ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവർന്ന മോഷ്ടാവിനെ പോലീസ് പിടികൂടി. കൈതപ്രം തൃക്കുറ്റേരി ക്ഷേത്ര ത്തിലെഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവർന്ന നിരവധി മോഷണ കേസിലെ പ്രതി കൈതപ്രത്തെ എ.കെ.ഹരിദാസനെ യാണ് പിടികൂടിയത്.

പരിയാരം എസ്.ഐ.കെ.വി.സതീശൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ.രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഫൽ അഞ്ചില്ലത്ത്, സിവിൽ പോലീസ് ഓഫീസർ സോജി എന്നിവരടങ്ങിയ സംഘമാണ്  പിടികൂടിയത്.

ഇക്കഴിഞ്ഞ 23ന് രാത്രിയിലാണ് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവർന്നത്. ഇതിന്ഒരാഴ്ച മുമ്പും കവർച്ചാ ശ്രമം നടത്തിയ പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത് കഴിഞ്ഞ വർഷം ക്ഷേത്രത്തിൽ കവർച്ച നടത്തിയ സമയത്ത് പോലീസ് ശേഖരിച്ച വിരലടയാളമാണ്.

തുടർന്ന് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും പോലീസ് സസൂക്ഷ്മം പരിശോധിച്ചു. ഇതിൽ നിന്നും മോഷ്ടാവിനെ തിരിച്ചറിഞ്ഞതോടെ ഇയാൾ പരിയാരം മുടിക്കാനത്ത് ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52889/pariyaram-police-arrest-man)