---
title: "മമ്പറത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാർക്ക് പരിക്ക്"
english_title: "bus accident mambaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52265/bus-accident-mambaram"
published_at: "2022-07-01T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62be9b5db552d_vac.jpg"
keywords: []
---

# മമ്പറത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** **മമ്പറം: **മമ്പറം ടൗണിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് യു പി സ്കൂളിന് മുൻവശത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് 4 പേർക്ക് പരിക്കുപറ്റി. രണ്ട് ബസ് ജീവനക്കാർക്കും രണ്ട് യാത്രക്കാർക്കുമാണ് പരിക്ക് പറ്റിയത്.

## Article Content

**മമ്പറം: **മമ്പറം ടൗണിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് യു പി സ്കൂളിന് മുൻവശത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് 4 പേർക്ക് പരിക്കുപറ്റി. രണ്ട് ബസ് ജീവനക്കാർക്കും രണ്ട് യാത്രക്കാർക്കുമാണ് പരിക്ക് പറ്റിയത്.

ഇവരെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെയാണ് കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ ഓടുന്ന അശ്വതി ബസ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52265/bus-accident-mambaram)