---
title: "സോളാര്‍ പീഡനക്കേസ്: കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ സിബിഐ ചോദ്യം ചെയ്തു"
english_title: "kb ganesh kumar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42711/kb-ganesh-kumar"
published_at: "2022-05-14T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f52a425d0f_vac.jpg"
keywords: []
---

# സോളാര്‍ പീഡനക്കേസ്: കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ സിബിഐ ചോദ്യം ചെയ്തു

> **Lead Summary:** **തിരുവനന്തപുരം:** സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ സിബിഐ ചോദ്യം ചെയ്തു. പരാതിക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് സിബിഐ വിവരം തേടിയത്. പത്തനാപുരത്ത് വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.

## Article Content

**തിരുവനന്തപുരം:** സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ സിബിഐ ചോദ്യം ചെയ്തു. പരാതിക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് സിബിഐ വിവരം തേടിയത്. പത്തനാപുരത്ത് വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.

കേസില്‍ പ്രതികളായ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ചോദ്യം ചെയ്തത്. സാക്ഷി എന്ന നിലയിലായിരുന്നു മൊഴിയെടുപ്പ്.

കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതികളാക്കിയതിന് പിന്നില്‍ ഗണേഷ് കുമാറാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഹൈബി ഈഡന്‍ എംപിയെയും കഴിഞ്ഞദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള മറ്റ് നേതാക്കളേയും സിബിഐ വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42711/kb-ganesh-kumar)