ശ്രീകണ്oപുരം: തളിപ്പറമ്പ് സംസ്ഥാന പാതയിൽ ചേരംകുന്നിൽ കാർ വൻ ഗർദ്ധത്തിലേക്ക് മറിഞ്ഞു. കാർ യാത്രികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ചേരംകുന്ന് പള്ളിക്ക് സമീപം വെള്ളിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് അപകടം ഉണ്ടായത്. തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൻ്റെ മറുഭാഗത്തെ ഗർദ്ദത്തിലേക്ക് മറിഞ്ഞത്.
മറിഞ്ഞ വാഹനം മരത്തിൽ തങ്ങിക്കിടന്നതിനാൽ കൂടുതൽ താഴ്ചയിലേക്ക് പോകാത്തത് രക്ഷയായി. അപകടത്തിൽ കാർ ഭാഗികമായി തകർന്നു. ശ്രീകണ്ഠാപുരം പോലീസ് സ്ഥലത്തെത്തി.
car accident in cherankunnu