തളിപ്പറമ്പ്: വിവാഹം എന്നത് കേവലമൊരു ചടങ്ങല്ലഒരു തലമുറയുടെ തുടക്കം കുറിക്കുന്ന ഏറെ പവിത്രമായ ചടങ്ങാണത്.. ലോകത്തെ സകല മതങ്ങളും ഇസങ്ങളും തത്വ സംഹിതകളും ഏറെ വിശുദ്ധവും മഹത്വമേറിയതായും കാണുന്ന ചടങ്ങ്.


ആ സന്തോഷ സുദിനത്തെ ബന്ധു മിത്രാദികളും, കൂട്ടു കുടുംബാദികളും, കൂട്ടുകാരും നാട്ടുകാരുമൊക്കെ ഒരു ആഘോഷമാക്കുക സ്വാഭാവികമാണ്.
എന്നാൽ ഏതൊരു ആഘോഷവും അതിരു കവിഞ്ഞാൽ അത് ആഭാസം തന്നെയാണല്ലൊ.
ഈയിടെയായി കണ്ണൂർ ഭാഗങ്ങ ളിൽ തലപൊക്കി വരുന്ന കല്യാണ ആഭാസങ്ങൾക്ക് ഏറ്റവും ലേറ്റസ്റ്റ് ഉദാഹരണമാണ് ഏഴാം മൈൽ കാക്കഞ്ചാ ലിൽ ഇന്നലെ നടന്നത്.ഗതാഗതം തടസ്സപ്പെടുത്തിയും, മണിയറ അലങ്കോലമാക്കിയും, പടക്കം പൊട്ടിച്ചും നടത്തിയ പേക്കൂത്ത് ബന്ധു മിത്രാദികൾക്കിടയിലും, നാട്ടുകാർക്കിടയിലും അസ്വാര സ്യങ്ങൾ ഉണ്ടാക്കി.
വധുവിൻ്റെ വീട്ടിലേക്ക് വരനെ കൂടെയുള്ള സംഘം ബാൻ്റ് വാദ്യങ്ങളുടെ അകമ്പടി യോടെ ആനയിച്ച് കൊണ്ടുപോ കുമ്പോഴാണ് ആഘോഷങ്ങൾ അതിരുവിട്ടതായി പറയപ്പെടു ന്നത്. വഴിയിൽ വെച്ച് പടക്ക ങ്ങൾ പൊട്ടിച്ചും ഗതാഗതം മുടക്കിയും മറ്റ് യാത്രക്കാർക്ക് തടസം സൃഷ്‌ടിച്ചു. സമീപത്തെ മറ്റുവീടുകളുടെ പരിസരവും വർണ്ണ കടലാസുകളും മറ്റും ചിത റികിടക്കുന്ന നിലയിലാണുള്ളത്.
ഇത്തരത്തിൽ അതിരു കടന്ന ആഘോഷങ്ങൾ ഇനിയും നടത്തുകയാണെങ്കിൽ കർശനമായ നിയമ നടപടി നേരിടേണ്ടി വരുമെന്നാണ് നാട്ടുകാരുടെ പക്ഷം.
Thaliparamb