തളിപ്പറമ്പ :പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ 2024 വർഷം SSLC, Plus 2 പരീക്ഷകളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയോത്സവം നടത്തപ്പെട്ടു. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു. തളിയൻമാർ വീട്ടിൽ ജാനകിയമ്മ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ഒരു ലക്ഷത്തിലധികം രൂപയുടെ സ്കോളർഷിപ്പും മറ്റ് എൻഡോവ്മെൻ്റുകളും ആണ് വിതരണം ചെയ്തത്. പ്രസ്തുത ട്രസ്റ്റ് സ്കൂളിൽ സ്ഥാപിച്ച സി സി ടി വി സംവിധാനത്തിൻ്റെ സമർപ്പണം ടി ബാലൻ നമ്പ്യാർ നിർവ്വഹിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനക്കീൽ ചന്ദ്രൻ, പട്ടുവം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സീനത്ത് മഠത്തിൽ, പി ടി എ പ്രസിഡണ്ട് എം അജയകുമാർ, സ്കൂൾ സംരക്ഷണ സമിതി ചെയർമാർ പി കെ രാജേന്ദ്രൻ മാസ്റ്റർ, മുൻ ഹെഡ് മിസ്ട്രസ് ടി പി പ്രസന്നകുമാരി എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതവും പ്രിൻസിപ്പൽ ഇൻ ചാർജ് ഹരിദാസൻ നടുവലത്ത് നന്ദിയും പറഞ്ഞു. റീന ഇ ടി , സുരേശൻ പി പി, വി അനീഷ് എന്നിവർ നേതൃത്വം നൽകി.
Pattuvam Gov Higher secondary school