തളിപ്പറമ്പ്: മണ്‍സൂണ്‍ ബമ്പര്‍ 10 കോടിയുടെ ഒന്നാംസമ്മാനം തളിപ്പറമ്പ് കുറുമാത്തൂര്‍ പൊക്കുണ്ടിലെ എ കെ ജി ലോട്ടറി സ്റ്റാള്‍ ഉടമ എ.കെ.ഗംഗാധരന്‍ വിറ്റടിക്കറ്റിന്
(എം സി 678572).


തളിപ്പറമ്പിലെ ലോട്ടറി മൊത്ത വ്യാപാരിയായ പി.വി.രാജിവന്റെ തമ്പുരാന്‍ ലോട്ടറിഏജന്‍സിയില്‍ നിന്നും 3 ദിവസം മുന്‍പ് എടുത്ത 4 ബുക്കില്‍നിന്നും വില്‍പന നടത്തിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
ഇതിന് മുന്‍പ് രണ്ട് തവണ 65 ലക്ഷവും, 75 ലക്ഷവും ഒന്നാം സമ്മാനമായി ഗംഗാധരന്‍ വിറ്റടിക്കറ്റിന് ലഭിച്ചിറ്റുണ്ട്.
കൂടാതെ. രണ്ടാം സമ്മാനമായ 2 ലക്ഷം രൂപയും മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ വീതം 6 തവണയും കൂടാതെ മറ്റനേകം ചെറു സമ്മാനങ്ങളും എ.കെ.ജി. ലോട്ടറി സ്റ്റാള്‍ വഴി വിറ്റ ടിക്കറ്റിന് ലഭിച്ചിറ്റുണ്ട്.
Mansoonbumperticket