കണ്ണൂർ : പത്ത് കോടിയുടെ മൺസൂൺ ബമ്പർ അടിച്ചത് കണ്ണൂരിൽ വിറ്റ ടിക്കറ്റിന്. എം സി 678572 നമ്പർ ടിക്കറ്റിനാണ് ഇത്തവണത്തെ ഒന്നാം സമ്മാനം. കണ്ണൂർ പയ്യന്നൂർ ലോട്ടറി സബ് ഓഫിസിനു കീഴിലുള്ള ഏജൻസി വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനമടിച്ചത്. രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും നാലാം സമ്മാനം മൂന്നു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കുമാണ് ലഭിക്കുന്നത്. ആകെ 34 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണത്തെ മൺസൂൺ ബമ്പറിനായി വിൽപ്പനക്കെത്തിച്ചിരുന്നത്. അതിൽ 33,48,990 ടിക്കറ്റുകളും വിറ്റു പോയിരുന്നു. 250 രൂപയായിരുന്നു ടിക്കറ്റു വില. തിരുവനന്തപുരം ഗോർഖി ഭവനിലായിരുന്നു നറുക്കെടുപ്പ്.
Mansoonbumperticket