വൈകുന്നേരം 6 മണിക്ക് മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ലയൺസ് ആസ്പയർ ചാർട്ടർ പ്രസിഡണ്ട് ഡോ. ലയൺ ഡോ. ബാലകൃഷ്ണൻ വള്ളിയോട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, മൾട്ടിപ്പിൾ ഡിസ്ട്രിക്ട് കോർഡിനേറ്റർ ഡോക്ടർ എസ് രാജീവ് ഉദ്ഘാടനം ചെയ്തു.
ലയൺ 318E മുൻ ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ വി രാമചന്ദ്രൻ പുതിയ അംഗങ്ങളെ സ്വാഗതം ചെയ്ത് പ്രവേശനടങ്ങ് നടത്തി, പുതിയ ഭാരവാഹിത്യവും നൽകി സംസാരിച്ചു. ലയൺ പി പി ഷാജി (പ്രസിഡണ്ട് )ലയൺ വി സുനിൽകുമാർ (സെക്രട്ടറി) ലയൺ ഇ വി രവീന്ദ്രൻ (ഖജാൻജി) എന്നിവർ പ്രസ്തുത സ്ഥാനങ്ങൾ ഏറ്റെടുത്തു.


ലയൺ ഡോ. സുജാ വിനോദ്, ലയൺ സിദ്ധാർഥ് വണ്ണാരത്ത് , ലയൺ ശ്രീകണ്ഡൻ കെ.എൻ , കെ കെ വേണുഗോപാലൻ, മനോഹരൻ പി.വി എന്നിവർ ആശംസകൾ അറിയിച്ചു..ലയൺസ് സേവന പദ്ധതി കളുടെ ഭാഗമായി വരും വർഷങ്ങളിൽ പരിയാരം ആസ്പയർ ലയൺസ് നടപ്പാക്കാനുദ്ദേശിക്കുന്ന നിരവധി പദ്ധധികളിൽ സാമ്പത്തിക പിന്നോക്കം നിൽക്കുന്നവർക്ക് ധനസഹായവും ഭക്ഷ്യ കിറ്റുകളും നൽകുവാനും ആരോഗ്യ വിദ്യാഭ്യാസ ഗതാഗത മേഖലയിലും മറ്റ് സാമൂഹിക കലാ സാംസ്കാരിക മേഖലകളിലും ലയൺസ് ആസ്പയർ പരിയാരം നടത്താൻ ഉദ്ദേശിക്കുന്ന സേവന പദ്ധതികൾ ഈ ചടങ്ങിന്റെ ഭാഗമായി പ്രസിഡണ്ട് ലയൺ ഷാജി പി.പി പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തയുടൻ പ്രഖ്യാപിക്കുകയുണ്ടായി.
പ്രൗഢഗംഭീരമായ ഈ പരിപാടിക്ക് ലയൺ പ്രസന്ന .ബി നമ്പ്യാർ സ്വാഗതവും, ലയൺ ഷാജി പി.പി റിപ്പോർട്ട് അവതരണവും ലയൺ സുനിൽ കുമാർ വി നന്ദിയും പറഞ്ഞു.
lionsclub_pariyaram