ചട്ടുകപ്പാറ- ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഗെയിൽ പൈപ്പ് ലൈൻ വഴിയുള്ള ഗ്രാമീണ ഗാർഹിക ഗ്യാസ് കണക്ഷൻ കുറ്റ്യാട്ടൂർ പഞ്ചായത്തിലും നടപ്പിലാക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ
AlDWA വേശാല വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.ജില്ലാ കമ്മറ്റി അംഗം സി.ഉമ ഉൽഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് വി.വി.വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.ദിഷു. ഡി.ആർ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.എൻ.വി.സുഭാഷിണി അനുശോചന പ്രമേയം അവതരിപ്പിച്ചു.വി.വി.വിജയ ലക്ഷമി പതാക ഉയർത്തി. വില്ലേജ് സെക്രട്ടറി പി.അജിത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം ടി.വസന്തകുമാരി, മയ്യിൽ ഏറിയ കമ്മറ്റി ട്രഷറർ കെ.പി.രേഷ്മ, എം.വി.സുശീല ,പി.പി.റെജി, കെ.ടി.സരോജിനി, വി.വി.ഷീല, കെ.നന്ദിനി, കെ.നാണു, സി.നിജിലേഷ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.


ഭാരവാഹികൾസെക്രട്ടറി - പി .അജിതജോ: സെക്രട്ടറി -കെ.വി.ഉഷ,ബി.പി.ഷാമിലി,പ്രസിഡണ്ട് -വി.വി.വിജയ ലക്ഷമി,വൈസ് പ്രസിഡണ്ട് - എം.പി. രേവതി, എം.വി.റോജ,ട്രഷറർ -എൻ.വി.സുഭാഷിണി
Mahula association