പഴയങ്ങാടി. ഉത്തര കേരളത്തിലെ പ്രസിദ്ധമായ മാടായി വടുകുന്ദശിവക്ഷേത്രത്തിൽ അഷ്ട
ദ്രവ്യ മഹാ ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, കുടുബ ഐശ്വര്യ പൂജ എന്നിവ നടത്തുന്നു. ആഗസ്റ്റ് 15ന് ക്ഷേത്രം തന്ത്രി പേരൂൽ ഇല്ലത്ത് ദാമദരൻ നമ്പൂതിരിയുടെ


കാർമ്മികത്വത്തിൽ
പൂജാദി കർമ്മങ്ങൾ നടത്തും.
പ്രത്യേകം സജ്ജമാക്കിയ
കൗണ്ടർ ഐ.വി.ദിനേശൻ ഉദ്ഘാടനം ചെയ്തു. വഴിപാട് രശീതി ടി.എം.വി.ജയൻ, നമ്പ്രാടത്ത് ഭാസ്കരൻ എന്നിവർ ക്ഷേത്രം മേൽശാന്തി ഹരി ജയന്തൻ നമ്പൂതിരിയിൽ
നിന്നും ഏറ്റുവാങ്ങി. ക്ഷേത്രസമിതി പ്രസിഡൻ്റ് സുധീർ വെങ്ങര അധ്യക്ഷത വഹിച്ചു. ക്ഷേത്രസമിതി സെക്രട്ടറി ടി.വി.കുഞ്ഞിരാമൻ, മാനേജർ കെ.വി.നന്ദനൻ വൈസ് പ്രസിഡൻ്റ് വി.വി.മുരളികൃഷ്ണൻ, ട്രഷറർ കെ.വി.അജിത്ത് കുമാർ, പഞ്ചായത്ത് അംഗം മോഹനൻ കക്കോപ്രവൻ, നമ്പ്രോൻ
മാധവൻ നായർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഒട്ടേറെ ഭക്ത ജനങ്ങൾ പങ്കെടുത്തു.
Madayi shiv kshethra