തളിപ്പറമ്പ:ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി സംഘടന സാഫ് 19,20 തീയതികളിൽ പാണക്കാട് കുടുംബം; ചരിത്ര മഹിമഹിലെ ആധുനിക വ്യാഖ്യാനം എന്ന വിഷയത്തിൽ ആദർശ സെമിനാർ സംഘടിപ്പിച്ചു. ദാറുൽഹുദാ സ്റ്റുഡൻസ് യൂണിയൻ മുഖേന സംഘടിപ്പിക്കുന്ന അനുഗ്രഹീതം എന്ന പരിപാടിയുടെ ഭാഗമായായിരുന്നു പാണക്കാട് കുടുംബത്തിൻറെ ആത്മീയവും സാംസ്കാരികവും രാഷ്ട്രീയവുമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന വ്യത്യസ്ത പേപ്പറുകൾ അവതരിപ്പിക്കപ്പെട്ടത്. പിസി നസീർ പരിപാടി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഷെഫീഖ് മാസ്റ്റർ ഹുദവി മുഖ്യപ്രഭാഷണം നടത്തി.എൻ എ സിദ്ദിഖ് ആശംസഭാഷണം നേർന്നു. കെപി നൗഷാദ്,മുഹമ്മദ് കുട്ടി ഹാജി,മുഹ്‌യുദ്ദീൻ ഹുദവി, ഫസൽ ഹൈത്തമി, റഷീഖ് ഹുദവി പങ്കെടുത്തു.
Ideal seminar