ധർമസ്ഥലയിൽ കൂട്ടത്തോടെ സ്ത്രീകളുടെ മൃതദേഹം മറവ് ചെയ്തെന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി ജില്ലാ പൊലീസ് മേധാവി

ധർമസ്ഥലയിൽ കൂട്ടത്തോടെ സ്ത്രീകളുടെ മൃതദേഹം മറവ് ചെയ്തെന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി ജില്ലാ പൊലീസ് മേധാവി
Jul 17, 2025 02:37 PM | By Sufaija PP

ബെം​ഗളൂരു: ധർമസ്ഥലയിൽ കൂട്ടത്തോടെ സ്ത്രീകളുടെ മൃതദേഹം മറവ് ചെയ്തെന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി ജില്ലാ പൊലീസ് മേധാവി. വെളിപ്പെടുത്തൽ നടത്തിയയാൾ ഒളിവിൽ പോകാൻ സാധ്യതയെന്ന് വിവരം കിട്ടിയതായി ദക്ഷിണ കന്നഡ എസ്പി കെ അരുൺ പറഞ്ഞു. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ മൃതദേഹങ്ങളുണ്ടോ എന്ന് തിരക്കിട്ട് പരിശോധന നടത്താൻ കഴിയില്ലെന്ന് എസ്പി പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസമായി വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണത്തൊഴിലാളിയെ ബന്ധപ്പെടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പെട്ടെന്ന് വന്ന് മൃതദേഹം കുഴിച്ചെടുക്കാൻ പരിശോധന വേണമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കില്ല. സമുദായസംഘർഷമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കൃത്യമായ സുരക്ഷ ഒരുക്കണം. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച ശേഷം മാത്രമേ ഇത്തരം നീക്കങ്ങളിലേക്ക് കടക്കൂ എന്നും എസ്‍പി പ്രതികരിച്ചു.

സാക്ഷിയായ ഇയാൾക്ക് സുരക്ഷ നൽകണമെന്ന് നേരത്തേ ഇയാളെ കോടതിയിൽ ഹാജരാക്കിയ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ അഭിഭാഷകർ പിന്നീട് സാക്ഷിയായ ഇയാളുടെ വിവരങ്ങൾ നൽകിയില്ലെന്ന് പൊലീസ് പറയുന്നു. സാക്ഷിയെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരം പുറത്ത് വിട്ടത് അഭിഭാഷകരാണ്. വാർത്താക്കുറിപ്പുകളിലൂടെ സാക്ഷിയുടെ വിവരങ്ങൾ പലതും അഭിഭാഷകർ പുറത്ത് വിട്ടു. സാക്ഷിയും അഭിഭാഷകരും കൃത്യമായി സഹകരിക്കാതെ അന്വേഷണം മുന്നോട്ട് പോകില്ല. വെളിപ്പെടുത്തൽ നടത്തിയ സാക്ഷിക്ക് നുണ പരിശോധന നടത്തും.

Bengaluru

Next TV

Related Stories
കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

Jul 17, 2025 08:14 PM

കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു...

Read More >>
പ്രൊഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കാസര്‍കോട് കളക്ടര്‍*

Jul 17, 2025 07:20 PM

പ്രൊഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കാസര്‍കോട് കളക്ടര്‍*

പ്രൊഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കാസര്‍കോട്...

Read More >>
സ്വച്ഛ് സർവ്വേഷൻ റാങ്കിങ്ങിൽ ആന്തൂരിന് മികച്ച മുന്നേറ്റം

Jul 17, 2025 07:04 PM

സ്വച്ഛ് സർവ്വേഷൻ റാങ്കിങ്ങിൽ ആന്തൂരിന് മികച്ച മുന്നേറ്റം

സ്വച്ഛ് സർവ്വേഷൻ റാങ്കിങ്ങിൽ ആന്തൂരിന് മികച്ച...

Read More >>
കക്കാട് ഒണ്ടേൻ പറമ്പിൽ വൻ മയക്കു മരുന്ന് വേട്ട  24 ഗ്രാം MDMA യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Jul 17, 2025 05:34 PM

കക്കാട് ഒണ്ടേൻ പറമ്പിൽ വൻ മയക്കു മരുന്ന് വേട്ട 24 ഗ്രാം MDMA യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കക്കാട് ഒണ്ടേൻ പറമ്പിൽ വൻ മയക്കു മരുന്ന് വേട്ട 24 ഗ്രാം MDMA യും കഞ്ചാവുമായി യുവാവ്...

Read More >>
ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചതിന് മയ്യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

Jul 17, 2025 05:26 PM

ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചതിന് മയ്യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചതിന് മയ്യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു...

Read More >>
വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിർത്തി വെച്ച് ഡിടിപിസി

Jul 17, 2025 05:16 PM

വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിർത്തി വെച്ച് ഡിടിപിസി

വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിർത്തി വെച്ചു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിർത്തി വെച്ച് ഡിടിപിസി ...

Read More >>
Top Stories

News Roundup

//Truevisionall