അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് എ. എഫ്. സി കൾക്ക് 20000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് എ. എഫ്. സി കൾക്ക് 20000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
Jul 16, 2025 06:05 PM | By Sufaija PP

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഇരിക്കുറിലെ നിലാമുറ്റം, വളവുപാലം എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വരുന്ന എ. എഫ് സി കൾക്ക് പിഴ ചുമത്തി.സ്‌ക്വാഡ് നിലാമുറ്റത്തു പ്രവർത്തിച്ചുവരുന്ന എ. എഫ് സി യിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ അടുക്കളയിലെ വാഷ് ബേസിനിൽ നിന്നുള്ള മലിനജലം ഗ്രൗണ്ട് ഫ്ലോറിൽ തുറസായി ഒഴുക്കി വിടുന്നതായി കണ്ടെത്തി.ഉപയോഗിക്കാതെ കിടക്കുന്ന ഗ്രൗണ്ട് ഫ്ലോറിൽ മലിനജലവും മറ്റു മാലിന്യങ്ങളും കെട്ടി കിടക്കുന്നതായി കാണപ്പെട്ടു. ഈ ഫ്ലോറിൽ തന്നെ 25 ഓളം ഗാർബജ് ബാഗുകളിലായി ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ അഴുകിയ നിലയിൽ കൂട്ടിയിട്ടിരിക്കുന്നതായും പഴകിയ മസാലകൾ സംഭരിച്ചു വച്ചിരിക്കുന്നതായും കൂടാതെ പാചകത്തിനുള്ള ചിക്കൻ ഉൾപ്പെടെ വൃത്തിഹീനമായ സാഹചര്യത്തിൽ സംഭരിച്ചു വച്ചിരിക്കുന്നതായി കണ്ടെത്തി. സ്ഥാപനത്തിന്റെ അടുക്കളയിലും ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ ബിന്നുകളിൽ നിക്ഷേപിച്ചിരിക്കുന്നതായി കണ്ടെത്തി. സ്ഥാപനത്തിന് 15000 രൂപ സ്‌ക്വാഡ് പിഴ ചുമത്തുകയും ഖര - ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നിർദേശവും നൽകി. വളവുപ്പാലത്തെ എൽ - എ. എഫ്. സി യിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ പുറത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ കൂട്ടിയിട്ടതായും സ്‌ക്വാഡ് കണ്ടെത്തി. സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് അനുമോൾ വി, പ്രേരക് പുഷ്പലത പി തുടങ്ങിയവർ പങ്കെടുത്തു

Unscientific waste disposal

Next TV

Related Stories
 രാത്രിയിലും കർമ്മനിരതരായി അഗ്നി രക്ഷാസേന :  ശ്രീകണ്ടാപുരത്ത് കാറ്റിൽ വീണ കൂറ്റൻ മരം മണിക്കൂറുകൾക്കുള്ളിൽ  മുറിച്ചുമാറ്റി

Jul 16, 2025 10:10 PM

രാത്രിയിലും കർമ്മനിരതരായി അഗ്നി രക്ഷാസേന : ശ്രീകണ്ടാപുരത്ത് കാറ്റിൽ വീണ കൂറ്റൻ മരം മണിക്കൂറുകൾക്കുള്ളിൽ മുറിച്ചുമാറ്റി

രാത്രിയിലും കർമ്മനിരതരായി അഗ്നി രക്ഷാസേന : ശ്രീകണ്ടാപുരത്ത് കാറ്റിൽ വീണ കൂറ്റൻ മരം മണിക്കൂറുകൾക്കുള്ളിൽ ...

Read More >>
തളിപ്പറമ്പ് നഗരസഭയിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ച് സിപിഎം :  നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെയാണ് സിപിഎം ന്റെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്

Jul 16, 2025 09:13 PM

തളിപ്പറമ്പ് നഗരസഭയിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ച് സിപിഎം : നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെയാണ് സിപിഎം ന്റെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്

തളിപ്പറമ്പ് നഗരസഭയിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ച് സിപിഎം : നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെയാണ് സിപിഎം ന്റെ നേതൃത്വത്തിൽ മാർച്ച്...

Read More >>
കണ്ണൂർ ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധി

Jul 16, 2025 08:55 PM

കണ്ണൂർ ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധി

കണ്ണൂർ ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച...

Read More >>
കഞ്ചാവ് ബീഡിവലിച്ചതിന് കോഴിക്കോട് സ്വദേശികൾ തളിപ്പറമ്പിൽ അറസ്റ്റിൽ

Jul 16, 2025 06:02 PM

കഞ്ചാവ് ബീഡിവലിച്ചതിന് കോഴിക്കോട് സ്വദേശികൾ തളിപ്പറമ്പിൽ അറസ്റ്റിൽ

കഞ്ചാവ് ബീഡിവലിച്ചതിന് കോഴിക്കോട് സ്വദേശികൾ തളിപ്പറമ്പിൽ അറസ്റ്റിൽ...

Read More >>
തളിപ്പറമ്പ് നഗരസഭയിലേക്ക് സിപിഎം പ്രതിഷേധ മാർച്ച് നടത്തി

Jul 16, 2025 03:36 PM

തളിപ്പറമ്പ് നഗരസഭയിലേക്ക് സിപിഎം പ്രതിഷേധ മാർച്ച് നടത്തി

തളിപ്പറമ്പ് നഗരസഭയിലേക്ക് സിപിഎം പ്രതിഷേധ മാർച്ച്...

Read More >>
തൊഴിലാളികളെ ആദരിച്ചു

Jul 16, 2025 03:31 PM

തൊഴിലാളികളെ ആദരിച്ചു

തൊഴിലാളികളെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall