ഇരിണാവ്വൈ ക്കം മുഹമ്മദ് ബഷീർ ദിനാചാരണത്തിന്റെ ഭാഗമായി മാതൃക പരമായ പ്രവർത്തനവുമായി ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ.


ഇരിണാവ് കച്ചേരിത്തറ ജങ്ഷനിൽ പഞ്ചായത്ത് ബസ്റ്റോപ്പിലാണ് ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ വിദ്യാരംഗം കലസാഹിത്യവേദിയുടെയും സ്കൂൾ പി ടി എ യുടെയും നേതൃത്വത്തിൽ വായനക്കൂട് സ്ഥാപിച്ചത്.
ഇരിണാവിലെ പ്രധാന ജങ്ഷനായ കച്ചേരിത്തറ വയോജനങ്ങളുടെയും ബസ് യാത്രക്കാരുടെയും ഓട്ടോ തൊഴിലാളികളുടെയും സംഗമ സ്ഥലവും കൂടിയാണ്.
വിദ്യാലയ വികസന സമിതി ചെയർമാൻ കെ. സിജുവിന്റെ അധ്യക്ഷതയിൽ കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. പ്രകാശൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
യുവഎഴുത്തുകാരി സറീന ഉമ്മുസമാൻ, പി ടി എ പ്രസിഡന്റ് ജി കെ ജയൻ അധ്യാപകർ ഔട്ടോ തൊഴിലാളികൾ
വിദ്യാർഥികൾ രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Vaayanakkoodu