കൽപ്പറ്റ : വയനാട് ദുരന്ത ബാധിതരുടെ ബാങ്ക് ലോൺ എഴുതിത്തളളുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ രണ്ടാഴ്ച കൂടി സമയം വേണമെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്. എന്തിനാണ് വീണ്ടും സമയം നീട്ടിച്ചോദിക്കുന്നത് കോടതി ചോദിച്ചു. വിവിധ വകുപ്പുകളുമായി ചർച്ചകൾ തുടരുകയാണെന്നായിരുന്നു കേന്ദ്ര സർക്കാർ അഭിഭാഷകന്‍റെ മറുപടി. ഇതേത്തുടർന്ന് ഹർജി പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട സുവോമോട്ടോ കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്. ദുരന്ത ബാധിതരുടെ ലോൺ എഴുതിത്തളളുന്നതിൽ തീരുമാനമെടുക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെ കോടതി നേരത്തെ വിമർശിച്ചിരുന്നു.
Wayanad disaster