തളിപ്പറമ്പ :ടാഗോർ വിദ്യാനികേതൻ ജി.വിഎച്ച്എസ് എസ് തളിപ്പറമ്പ വായന ദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും കില ഫാക്കൽറ്റിയും ചൈൽസ് വെൽഫയർ കമ്മറ്റിയംഗവുമായ അഡ്വ: എ പി ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. യുവ കവയിത്രിയും ഉജ്വല ബാല്യ പുരസ്കാരം ജേതാവുമായ കുമാരി മെസ്ന മെസ്മർ വിശിഷ്ടാതിഥിയായിരുന്നു. ശ്രീമതി.രമ എൻ വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി. സുമതി കെ സ്വാഗതവും ശ്രീമതി എം. രജനി നന്ദിയും പറഞ്ഞു.
Tagore