തളിപ്പറമ്പ്ത :പൂക്കോത്ത് തെരുവിൽ അഞ്ച് പേർക്ക് ഭ്രാന്തൻ നായയുടെ കടിയേറ്റു
ശനിയാഴ്ച രാവിലെ രണ്ട് പേർക്കും കഴിഞ്ഞ ദിവസം മൂന്നു പേർക്കുമാണ് കടിയേറ്റത്.


കടിയേറ്റ മണി, രമേശൻ, ആര്യ, സീത, രോഹിത് എന്നിവർ ചികിത്സ തേടി .
കഴിഞ്ഞ ദിവസം അക്രമം കാട്ടിയ നായയും ഇന്ന് അക്രമം നടത്തിയ നായയും പിന്നീട് ചത്ത നിലയിൽ കാണപ്പെട്ടു.
പൂക്കോത്ത് തെരുവിലെ കുട്ടിക്കുന്നു പറമ്പിലാണ്
ഭാന്തൻ നായകളുടെ താവളം .
പൂക്കോത്ത് തെരുവിലെ കൊട്ടാരം യു പി സ്കൂളും ,
അംഗൻവാടിയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
വിദ്യാർത്ഥികളും നാട്ടുകാരും ഭീതിയിലാണ് ഇവിടെ കഴിയുന്നത്.
Street dog issues