ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും പുറത്തേക്ക് എടുത്ത് ചാടിയ യുവാവിന് ദാരുണാന്ത്യം

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും പുറത്തേക്ക് എടുത്ത് ചാടിയ യുവാവിന് ദാരുണാന്ത്യം
Jun 15, 2025 06:47 PM | By Sufaija PP

എറണാകുളം :ചെല്ലാനത്ത് സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബസ്സിൻ്റെ ഡോർ തുറന്നിട്ട് വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസ് എടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.


ആദ്യം തെറിച്ചുവീണെന്നായിരുന്നു കരുതിയത്. എന്നാൽ 16കാരൻ ബസിൽ നിന്ന് ചാടുകയായിരുന്നുവെന്ന് ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്. ബസിൽ നിന്ന് ചാടി കുട്ടി തലയുടെ പിൻഭാഗം ഇടിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.


ഓട്ടോമേറ്റഡ് ഡോർ ആയിരുന്നു ബസിന് ഉണ്ടായിരുന്നത്. എന്നാൽ ഇത് അടക്കാതെയായിരുന്നു ബസ് യാത്ര തുടർന്നത്. ഇതിനിടെയാണ് കുട്ടി ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് ചാടിയത്.

അശ്രദ്ധമായി വാതിൽ തുറന്നിട്ട് വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്തിനാണ് കുട്ടി ചാടിയതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ കണ്ണമാലി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്.

Suicide

Next TV

Related Stories
പൂനെ ഇന്ദ്രയാണി പാലം തകർന്നു :രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്

Jun 15, 2025 09:41 PM

പൂനെ ഇന്ദ്രയാണി പാലം തകർന്നു :രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്

പൂനെ ഇന്ദ്രയാണി പാലം തകർന്നു :രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്...

Read More >>
സിപിഐ യിൽ നിന്ന് ബിജെപി യിലേക്ക് അടിയൊഴുക്ക്  :ബിജെപി അംഗത്വം സ്വീകരിച്ചവരിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ

Jun 15, 2025 09:32 PM

സിപിഐ യിൽ നിന്ന് ബിജെപി യിലേക്ക് അടിയൊഴുക്ക് :ബിജെപി അംഗത്വം സ്വീകരിച്ചവരിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ

സിപിഐ യിൽ നിന്ന് ബിജെപി യിലേക്ക് അടിയൊഴുക്ക് :ബിജെപി അംഗത്വം സ്വീകരിച്ചവരിൽ ബ്രാഞ്ച് സെക്രട്ടറി...

Read More >>
സുരക്ഷ വീഴ്ച്ച ;കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ചു വെച്ച ഫോൺ കണ്ടെടുത്തു

Jun 15, 2025 09:21 PM

സുരക്ഷ വീഴ്ച്ച ;കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ചു വെച്ച ഫോൺ കണ്ടെടുത്തു

സുരക്ഷ വീഴ്ച്ച ;കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ചു വെച്ച ഫോൺ കണ്ടെടുത്തു...

Read More >>
കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചൽ രൂക്ഷമായ പട്ടുവം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Jun 15, 2025 06:49 PM

കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചൽ രൂക്ഷമായ പട്ടുവം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചൽ രൂക്ഷമായ പട്ടുവം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി...

Read More >>
അതിശക്ത മഴയ്ക്ക് സാധ്യത :മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 15, 2025 06:27 PM

അതിശക്ത മഴയ്ക്ക് സാധ്യത :മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിശക്ത മഴയ്ക്ക് സാധ്യത :മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
സർസയ്യിദ് കോളജ് റോഡിലെ വെള്ളക്കെട്ട് വിദ്യാർഥികൾക്കുൾപ്പെടെ ദുരിതമായി തീരുന്നു.

Jun 15, 2025 06:18 PM

സർസയ്യിദ് കോളജ് റോഡിലെ വെള്ളക്കെട്ട് വിദ്യാർഥികൾക്കുൾപ്പെടെ ദുരിതമായി തീരുന്നു.

സർസയ്യിദ് കോളജ് റോഡിലെ വെള്ളക്കെട്ട് വിദ്യാർഥികൾക്കുൾപ്പെടെ ദുരിതമായി തീരുന്നു. ...

Read More >>
Top Stories










News Roundup






Entertainment News