അതിശക്ത മഴയ്ക്ക് സാധ്യത :മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിശക്ത മഴയ്ക്ക് സാധ്യത :മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Jun 15, 2025 06:27 PM | By Sufaija PP

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും കനത്ത മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് നാളെ (16/06/2025) ജില്ലാ കളക്ർ ഡി ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു.(റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല)

തൃശ്ശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാലും മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 16) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, നേഴ്സറികൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.

കാസർഗോഡ് ജില്ലയിൽ ജൂൺ 16ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ, ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസുരക്ഷയെ മുൻനിർത്തി സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെൻ്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 16 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

തെക്കൻ മഹാരാഷ്ട്രയ്ക്ക് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നുമുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

ഇന്ന് (ജൂൺ 15) ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും ജൂൺ 15 മുതൽ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 15 മുതൽ 17 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 - 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു ശക്തമാകാനും സാധ്യതയുണ്ട്.

Heavy rain updates

Next TV

Related Stories
പൂനെ ഇന്ദ്രയാണി പാലം തകർന്നു :രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്

Jun 15, 2025 09:41 PM

പൂനെ ഇന്ദ്രയാണി പാലം തകർന്നു :രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്

പൂനെ ഇന്ദ്രയാണി പാലം തകർന്നു :രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്...

Read More >>
സിപിഐ യിൽ നിന്ന് ബിജെപി യിലേക്ക് അടിയൊഴുക്ക്  :ബിജെപി അംഗത്വം സ്വീകരിച്ചവരിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ

Jun 15, 2025 09:32 PM

സിപിഐ യിൽ നിന്ന് ബിജെപി യിലേക്ക് അടിയൊഴുക്ക് :ബിജെപി അംഗത്വം സ്വീകരിച്ചവരിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ

സിപിഐ യിൽ നിന്ന് ബിജെപി യിലേക്ക് അടിയൊഴുക്ക് :ബിജെപി അംഗത്വം സ്വീകരിച്ചവരിൽ ബ്രാഞ്ച് സെക്രട്ടറി...

Read More >>
സുരക്ഷ വീഴ്ച്ച ;കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ചു വെച്ച ഫോൺ കണ്ടെടുത്തു

Jun 15, 2025 09:21 PM

സുരക്ഷ വീഴ്ച്ച ;കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ചു വെച്ച ഫോൺ കണ്ടെടുത്തു

സുരക്ഷ വീഴ്ച്ച ;കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ചു വെച്ച ഫോൺ കണ്ടെടുത്തു...

Read More >>
കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചൽ രൂക്ഷമായ പട്ടുവം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Jun 15, 2025 06:49 PM

കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചൽ രൂക്ഷമായ പട്ടുവം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചൽ രൂക്ഷമായ പട്ടുവം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി...

Read More >>
ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും പുറത്തേക്ക് എടുത്ത് ചാടിയ യുവാവിന് ദാരുണാന്ത്യം

Jun 15, 2025 06:47 PM

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും പുറത്തേക്ക് എടുത്ത് ചാടിയ യുവാവിന് ദാരുണാന്ത്യം

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും പുറത്തേക്ക് എടുത്ത് ചാടിയ യുവാവിന് ദാരുണാന്ത്യം...

Read More >>
സർസയ്യിദ് കോളജ് റോഡിലെ വെള്ളക്കെട്ട് വിദ്യാർഥികൾക്കുൾപ്പെടെ ദുരിതമായി തീരുന്നു.

Jun 15, 2025 06:18 PM

സർസയ്യിദ് കോളജ് റോഡിലെ വെള്ളക്കെട്ട് വിദ്യാർഥികൾക്കുൾപ്പെടെ ദുരിതമായി തീരുന്നു.

സർസയ്യിദ് കോളജ് റോഡിലെ വെള്ളക്കെട്ട് വിദ്യാർഥികൾക്കുൾപ്പെടെ ദുരിതമായി തീരുന്നു. ...

Read More >>
Top Stories










News Roundup






Entertainment News