കണ്ണൂർ: ജില്ലയിൽ കനത്ത മഴ പെയ്യുകയും അടുത്ത രണ്ടു ദിവസത്തേക്ക് കൂടി കേന്ദ്രകലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ പഴശ്ശി അണക്കെട്ടിന്റെ നാലു ഷട്ടറുകൾ 50 സെന്റീമീറ്റർ വീതം ഉയർത്തി. അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഓഴുക്കുന്നതിനാൽ വളപട്ടണം പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. സെക്കൻഡിൽ 111.9 ക്യൂബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
Pazhassi dam