കൃത്രിമമായി തലമുടി പിടിപ്പിക്കൽ ചികിത്സ; അണുബാധ ഉണ്ടായ സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു

കൃത്രിമമായി തലമുടി പിടിപ്പിക്കൽ ചികിത്സ; അണുബാധ ഉണ്ടായ സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു
May 21, 2025 10:08 AM | By Sufaija PP

കൊച്ചി: തലമുടി പിടിപ്പിക്കൽ ചികിത്സയെ തുടർന്ന് അണുബാധ ഉണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തു. പനമ്പിള്ളി നഗർ ഇൻസൈറ്റ് ഡർമ്മ ക്ലിനിക്കിലെ ഡോക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. ഡോ. ശരത് കുമാർ, ജീവനക്കാരൻ ഗോകുൽ, കണ്ടാലറിയാവുന്ന ഒരു സ്ത്രീ എന്നിവർക്കെതിരെയാണ് നടപടി. വൈപ്പിൻ സ്വദേശിയായ സനിൽ എന്നയാൾക്കാണ് ദുരനുഭവം ഉണ്ടായത്. സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങൾ കണ്ടാണ് സനിൽ ഇൻസൈറ്റ് ഡർമ്മ ക്ലിനിക്കിലേക്കെത്തുന്നത്. തുടർന്ന് മുടി വെച്ചുപിടിപ്പിച്ചു.

എന്നാൽ പിന്നീട് അസഹനീയമായ തലവേദന അനുഭവപ്പെടുകയും കൂടുതൽ പരിശോധനകളിൽ മുടി പിടിപ്പിച്ച ഭാഗത്ത് മാംസം തിന്നുതീർക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. തലയുടെ മുകൾ ഭാഗത്തെ തൊലി നഷ്ടമാകുകയും തലയോട്ടി പുറത്തുകാണാൻ തുടങ്ങുകയും ചെയ്തിരുന്നു. പിന്നീട് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാകുകയും തുടയിൽ നിന്നെടുത്ത തൊലി തലയിൽ വെച്ചുപിടിപ്പിക്കുകയുമായിരുന്നു.

അര ലക്ഷത്തോളം രൂപയാണ് മുടി വെച്ചുപിടിപ്പിക്കുന്നതിനായി സനിൽ ചെലവാക്കിയത്. പിന്നീടുള്ള ചികിത്സയ്ക്കും വലിയ തുക ചെലവാക്കേണ്ടിവന്നു. തലയിലെ പഴുപ്പ് നീക്കം ചെയ്യാൻ സനിലിന്റെ ദേഹത്ത് ഒരു യന്ത്രസംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. എവിടെ പോയാലും അത് ഉണ്ടാകണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. അതുകൊണ്ടുതന്നെ നിത്യജീവിതത്തിൽ ഏറെ ബുദ്ധിട്ടുകൾ അനുഭവിക്കുകയാണ് സനിൽ.

case against doctor

Next TV

Related Stories
സംസ്ഥാനത്ത് ഈ മാസം 182 കോവിഡ് കേസുകള്‍, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

May 21, 2025 09:11 PM

സംസ്ഥാനത്ത് ഈ മാസം 182 കോവിഡ് കേസുകള്‍, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഈ മാസം 182 കോവിഡ് കേസുകള്‍, ജാഗ്രത പാലിക്കണമെന്ന്...

Read More >>
പിതാവിന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്ത മകന്‍ അറസ്റ്റില്‍

May 21, 2025 09:06 PM

പിതാവിന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്ത മകന്‍ അറസ്റ്റില്‍

പിതാവിന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്ത മകന്‍...

Read More >>
കുപ്പത്തെ റോഡ് ഉപരോധം അവസാനിപ്പിച്ചു, മെയ് 27നകം പരിഹാരം കണ്ടില്ലെങ്കിൽ വീണ്ടും സമരം തുടരും

May 21, 2025 09:03 PM

കുപ്പത്തെ റോഡ് ഉപരോധം അവസാനിപ്പിച്ചു, മെയ് 27നകം പരിഹാരം കണ്ടില്ലെങ്കിൽ വീണ്ടും സമരം തുടരും

കുപ്പത്തെ റോഡ് ഉപരോധം അവസാനിപ്പിച്ചു, മെയ് 27നകം പരിഹാരം കണ്ടില്ലെങ്കിൽ വീണ്ടും സമരം തുടരും...

Read More >>
സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

May 21, 2025 08:55 PM

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന്...

Read More >>
ദേശീയപാതയിലെ മണ്ണിടിച്ചില്‍; നിര്‍മ്മിച്ചത് പാതയോ പാതാളമോ? കെ.സുധാകരന്‍ എംപി

May 21, 2025 08:46 PM

ദേശീയപാതയിലെ മണ്ണിടിച്ചില്‍; നിര്‍മ്മിച്ചത് പാതയോ പാതാളമോ? കെ.സുധാകരന്‍ എംപി

ദേശീയപാതയിലെ മണ്ണിടിച്ചില്‍; നിര്‍മ്മിച്ചത് പാതയോ പാതാളമോ? കെ.സുധാകരന്‍...

Read More >>
ആന്തൂർ നഗരസഭ പരിധിയിൽ ഓട്ടോകൾക്ക് നമ്പർ അനുവദിക്കുന്നു

May 21, 2025 08:14 PM

ആന്തൂർ നഗരസഭ പരിധിയിൽ ഓട്ടോകൾക്ക് നമ്പർ അനുവദിക്കുന്നു

ആന്തൂർ നഗരസഭ പരിധിയിൽ ഓട്ടോകൾക്ക് നമ്പർ...

Read More >>
Top Stories

News Roundup