കണ്ണൂർ: മലബാർ മേഖലയിൽ ബുധനാഴ്ച രാത്രി വ്യാപകമായി വൈദ്യുതി മുടങ്ങി. കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് വൈദ്യുതി മുടക്കമുണ്ടായത്.

അരിക്കോട് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന 400 കെവി ലൈനിൽ തകരാറ് സംഭവിച്ചതാണ് കാരണം.ഇന്റർ സ്റ്റേറ്റ് ഗ്രിഡിൽ ആണ് തകരാർ.
സബ് സ്റ്റേഷനുകളിലേക്കുള്ള വിതരണം തടസ്സപ്പെട്ടു. കണ്ണൂർ ജില്ലയിൽ ഭൂരിഭാഗം പ്രദേശങ്ങളും മണിക്കൂറുകളായി ഇരുട്ടിലായി. വൈദ്യുതി പുനസ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.
Electricity